കൃഷി ഓഫീസർ ജിഷാമോൾ പ്രതിയായ കള്ളനോട്ട് കേസിലെ പ്രധാന പ്രതിയെ പാലക്കാട് വാളയാറിൽ നിന്ന് പിടികൂടി പോലീസ്. നേരത്തെ അറസ്റ്റിലായ എടത്വാ കൃഷി ഓഫീസര്‍ ജിഷയ്ക്ക് കള്ളനോട്ടുകൾ നൽകിയത് ഇയാളാണെന്നാണ് കണ്ടെത്തൽ. ജിഷയുടെ സുഹൃത്തും കലാകാരി ആശാനുമാണ് പ്രതി എന്ന സൂചനയുണ്ട്. ഇയാളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല.

പാലാക്കാട് നിന്നും മറ്റൊരു കേസിലാണ് ഇയാളെ പിടികൂടിയത്. പാലക്കാടിലെ നടപടി ക്രമങ്ങൾ പൂർത്തിയായാൽ ആലപ്പുഴയിൽ എത്തിച്ച് ചോദ്യം ചെയ്യാനാണ് തീരുമാനം.

ജിഷമോള്‍ അറസ്റ്റിലായതിനു പിന്നാലെ ഇയാള്‍ നാടുവിടുകയായിരുന്നു. പ്രതിക്ക് അന്താരാഷ്ട്ര കളളനോട്ടുസംഘവുമായി ബന്ധമുണ്ടെന്നാണ് പോലീസിന്റെ സംശയം. ഇയാള്‍ കളളനോട്ടുസംഘത്തിന്റെ പ്രധാന ഇടനിലക്കാരനാണെന്നും സംഘത്തെ കുറിച്ചുളള കൂടുതല്‍ വിവരങ്ങള്‍ ചോദ്യം ചെയ്യലില്‍ ലഭിക്കാനാവുമെന്നും പൊലീസ് കരുതുന്നു.

Leave a Reply

Your email address will not be published. Required fields are marked *