കൊല്ലം മയിലാപൂരില്‍ പാമ്പിനെ പിടിക്കുന്നതിനിടെ യുവാവിന് മൂര്‍ഖന്റെ കടിയേറ്റു.തട്ടാമല സന്തോഷിനാണ് കടിയേറ്റത്.കടിയേറ്റിട്ടും മൂര്‍ഖനെ പിടിച്ച് കുപ്പിയിലാക്കിയ ശേഷമാണ് സന്തോഷ് ആശുപത്രിയിലേക്ക് പോയത്. ഇദ്ദേഹത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട് ഇതിനോടകം തന്നെ 10 ആന്റിവെനം സന്തോഷിന് കുത്തിവച്ചു.

ഇന്ന് രാവിലെ 6 മണിയോടെയാണ് സംഭവം. വീടിന് വെളിയില്‍ പഴയ ഫ്രിഡ്ജില്‍ അലങ്കാര മത്സ്യങ്ങളെ വളര്‍ത്തിയിരുന്നു. ഇതില്‍ നിന്ന് ഓരോ ദിവസം കഴിയുന്തോറും മത്സ്യങ്ങളുടെ എണ്ണം കുറയാന്‍ തുടങ്ങിയതോടെ വലയിട്ടിരുന്നു. ഈ വലയിലാണ് മൂര്‍ഖന്‍ പാമ്പ് കുടുങ്ങിയത്. തുടര്‍ന്ന് പാമ്പിനെ പിടികൂടാന്‍ സന്തോഷ് കുമാറിനെ വിളിക്കുകയായിരുന്നു.ഇതിനുള്ളിലാണ് പാമ്പ് കുടുങ്ങിയത്. മൂര്‍ഖനെ വലയില്‍ നിന്ന് പിടിക്കുന്നതിനിടെ സന്തോഷിന്റെ തള്ളവിരലിന് കടിയേല്‍ക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *