റീ ഇ-ടെണ്ടര്‍

വടകര ബ്ലോക്ക് പഞ്ചായത്ത് 2021-22 റീ ബില്‍ഡ് കേരള ഇനിഷ്യറ്റീവ് പദ്ധതിയിലുള്‍പ്പെടുത്തി നിര്‍വഹണം നടത്തുന്ന പ്രവൃത്തികള്‍ക്ക് ഗവ. അംഗീകൃത കരാറുകാരില്‍നിന്നും മത്സരാധിഷ്ഠിത റീ ഇ-ടെണ്ടറുകള്‍ ക്ഷണിച്ചു. റഅവസാന തിയ്യതി ഏപ്രില്‍ 25 വൈകീട്ട് അഞ്ച് മണി. കൂടുതല്‍ വിവരങ്ങള്‍ വടകര ബ്ലോക്ക് പഞ്ചായത്ത്, അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എന്‍ജിനീയറുടെ ഓഫീസില്‍നിന്നും ലഭിക്കും. ഫോണ്‍: 0496 2500442 ഇ-മെയില്‍: aeelsgdvtk@gmail.com

ഇ-ടെന്‍ഡര്‍

ജില്ലയിലെ ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ്സ് സബ് സെന്ററുകളുടെ നവീകരണ പ്രവൃത്തികളുമായി ബന്ധപ്പെട്ട് ഒഞ്ചിയം ഗ്രാമപഞ്ചായത്തില്‍ നടപ്പാക്കുന്ന മാരാമത്ത് പ്രവൃത്തികളുടെ നിര്‍വഹണത്തിന് പി.ഡബ്ല്യൂ.ഡി രജിസ്ട്രേഷനുളള അംഗീകൃത കരാറുകാരില്‍നിന്നും ഇ-ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ഏപ്രില്‍ 26 രാവിലെ 10 മണി. കൂടുതല്‍ വിവരങ്ങള്‍ ഗ്രാമ പഞ്ചായത്ത് അസി. എന്‍ജിനീയറുടെ ഓഫീസില്‍നിന്നും അറിയാം. ഇ-മെയില്‍: aelsgdonchiyam@gmail.com

എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന തൊഴിലവസരം

സിവില്‍ സ്റ്റേഷനിലെ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന സ്വകാര്യ മേഖലയിലേക്ക് ഏപ്രില്‍ 20 രാവിലെ 10 മണിക്ക് നടക്കുന്ന കൂടിക്കാഴ്ചയില്‍ ബി.ടെക്/ഡിപ്ലോമ, ഐ.ടി.ഐ ഇലക്ട്രിക്കല്‍, ഡി.ഫാം, ബി.ഫാം യോഗ്യതകള്‍ ഉളളവര്‍ക്ക് പങ്കെടുക്കാം. എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് സൗജന്യമായും അല്ലാത്തവര്‍ക്ക് 250 രൂപ ഒറ്റതവണ ഫീസ് അടച്ചും കൂടിക്കാഴ്ചയ്ക്ക് പങ്കെടുക്കാം. ഏപ്രില്‍ 16 മുതല്‍ 20 വരെ രജിസ്ട്രേഷന്‍ സ്വീകരിക്കും.
വിവരങ്ങള്‍ക്ക്: calicutemployabilitycentre എന്ന ഫേസ്ബുക്ക് പേജ് സന്ദര്‍ശിക്കുക. ഫോണ്‍ & വാട്‌സ്ആപ്പ്: 0495 2370176

വാക്ക് ഇന്‍ ഇന്റര്‍വ്യൂ

വനിതാ ശിശുവികസന വകുപ്പിനുകീഴില്‍ കേരള മഹിളാ സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തില്‍ കാസര്‍ഗോഡ് ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിലേയ്ക്ക് ഹോം മാനേജര്‍ തസ്തികയിലേയ്ക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. യോഗ്യത – എം.എസ്.ഡബ്ല്യൂ/ എം.എ സോഷ്യോളജി/എം.എ സൈക്കോളജി/എം.എസ്‌സി സൈക്കോളജി.

നിര്‍ദ്ദിഷ്ട യോഗ്യതയുള്ള വനിതാ ഉദ്യോഗാര്‍ഥികള്‍ വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം ഏപ്രില്‍ 27 ന് രാവിലെ 11.30 മണിക്ക് കാസര്‍ഗോഡ് കളക്ടറേറ്റ് മെയിന്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന ഇന്റര്‍വ്യൂവിന് ഹാജരാകണം. വിവരങ്ങള്‍ക്ക് ഫോണ്‍: 0471 -2348666, keralasamakhya@gmail.com, www.keralasamakhya.org

റേഷന്‍ വിഹിതം ഏപ്രില്‍ 20നകം വാങ്ങണം

2022 മെയ് മാസത്തെ റേഷന്‍ വിഹിതം റേഷന്‍കടകളില്‍ മൂന്‍കൂറായി സൂക്ഷിക്കേണ്ടതിനാല്‍ ഏപ്രില്‍ മാസത്തെ റേഷന്‍കാര്‍ഡുടമകള്‍ അനുവദിച്ച റേഷന്‍ വിഹിതം ഏപ്രില്‍ 20നകം വാങ്ങി സഹകരിക്കണമെന്ന് കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.

ക്ലാര്‍ക്ക് നിയമനം: എഴുത്തുപരീക്ഷ 16 ന്

താത്കാലിക അടിസ്ഥാനത്തില്‍ 54 ക്ലാര്‍ക്കുമാരെ നിയമിക്കുന്നതിനായി എപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന ലഭിച്ച 766 പേരുടെ എഴുത്തുപരീക്ഷ ഏപ്രില്‍ 16 രാവിലെ 11 മണി മുതല്‍ ഉച്ചയ്ക്ക് 12 മണിവരെ ഗവ.പോളിടെക്‌നിക് കോളേജ്, വെസ്റ്റ്ഹില്‍, കോഴിക്കോട് ഗവ. എൻജിനീയറിങ് കോളേജ് എന്നിവിടങ്ങളില്‍ നടത്തും. എഴുത്തുപരീക്ഷയില്‍ നിന്നും ചുരുക്കപ്പട്ടിക തയ്യാറാക്കി ഇന്റര്‍വ്യൂ നടത്തിയാണ് ക്ലാര്‍ക്കുമാരെ തെരഞ്ഞെടുക്കുന്നതെന്ന് അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് അറിയിച്ചു.

റാങ്ക് പട്ടിക റദ്ദാക്കി

കോഴിക്കോട് ജില്ലയിലെ പൊതുവിദ്യാഭ്യാസ വകുപ്പില്‍ എച്ച്എസ്എ നാച്ചുറല്‍ സയന്‍സ് (മലയാളം മീഡിയം) കാറ്റഗറി നമ്പര്‍ 659/12 തസ്തികയുടെ ദീര്‍ഘിപ്പിച്ച കാലാവധി പൂര്‍ത്തിയായതിനാല്‍ റാങ്ക് പട്ടിക റദ്ദായതായി പി എസ് സി ജില്ലാ ഓഫീസര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *