കുന്ദമംഗലം : പന്തീർപാടം-തേവർകണ്ടി റോഡിൽ തുടർച്ചയായി ഉണ്ടാകുന്ന വാഹന അപകടങ്ങളിൽ അടിയന്തര പരിഹാര നടപടികൾ ആവശ്യപെട്ട് ടൗൺ ടീം പന്തീർപാടം നിവേദനം നൽകി. കോഴിക്കോട് നോർത്ത് ട്രാഫിക് അസി. കമ്മീഷണർ സുരേഷ് കുമാറിനാണ് ക്ലബ് ഭാരവാഹികളായ എ.കെ. സലീം, പി. നൗഫൽ, എ.കെ. സജീർ എന്നിവരുടെ നേതൃത്വത്തിൽ നിവേദനം നൽകിയത്. സ്ഥലം സന്ദർശിച്ച ശേഷം ആവശ്യമായ നടപടികൾ സ്വീകരിക്കാമെന്ന് അദ്ദേഹം ക്ലബ് ഭാരവാഹികൾക്ക് ഉറപ്പ് നൽകി. പ്രദേശത്ത് റോഡ് പണി കഴിഞ്ഞതിന് ശേഷമാണ് അപകടങ്ങൾ വർധിച്ചത്. വാഹനങ്ങളുടെ അമിത വേഗതയും സൂചന ബോർഡുകളുടെ കുറവുമാണ് അപകടങ്ങൾ സംഭവിക്കാൻ കാരണമെന്ന് ക്ലബ് അധികൃതർ പറഞ്ഞു. ഫോട്ടോ : ടൗൺ ടീം പന്തീർപാടം ഭാരവാഹികൾ കോഴിക്കോട് നോർത്ത് ട്രാഫിക് അസി. കമ്മീഷണർ സുരേഷ് കുമാറിന് നിവേദനം നൽകുന്നു.

Leave a Reply

Your email address will not be published. Required fields are marked *