കാട്ടാന കിണറ്റിൽ വീണ കോതമംഗലം കോട്ടപ്പടിയിൽ പ്രതിഷേധം കടുപ്പിച്ച് നാട്ടുകാർ. ആനയെ പുറത്തെത്തിക്കാൻ ഉപയോഗിച്ച മണ്ണുമാന്തി യന്ത്രവും, മോട്ടോറും വിട്ടു നൽകിയില്ല. കിണർ തകർന്നതോടെ കുടിവെള്ള സ്രോതസ് നഷ്ടമായെന്നാണ് പരാതി. വനം വകുപ്പും, ഉദ്യോഗസ്ഥരും വാക്കുപാലിച്ചില്ലെന്ന് സ്ഥലമുടമ ആരോപിക്കുന്നത്. ഇല്ലാതായത് നിരവധി കുടുംബങ്ങളുടെ കുടിനീരെന്ന് ഉടമ വിശദമാക്കുന്നത്. വിഷയത്തേക്കുറിച്ച് ചർച്ച ചെയ്യാൻ കോട്ടപ്പടി പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ നേതൃത്വത്തിൽ യോഗം ചേരാനും പ്രതിഷേധ മാർച്ച് നടത്താനുമാണ് നീക്കം. ഇന്നലെ പുലർച്ചെ 2 മണിയോടെയാണ് ആന കിണറിനുള്ളിൽ വീണത്. സ്വയം കിണറിടിച്ച് പുറത്തിറങ്ങാനുള്ള ആനയുടെ ശ്രമം വിജയിച്ചിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *