റിഫ മെഹ്‌നുവിന്റെ മരണത്തിൽ ഭർത്താവ് മെഹ്നാസിന് എതിരെ ലുക്ക്ഔട്ട് നോട്ടീസ്. ചോദ്യം ചെയ്യാൻ സമയം നൽകിയിട്ടും എത്താത്തതിനാലും മെഹനാസ് വിദേശത്തേക്ക് കടക്കാനുള്ള സാധ്യതകൾ കൂടി കണക്കിലെടുത്താണ് ലൂക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരിക്കുന്നത് .

അന്വേഷണ സംഘം നേരത്തെ മൊഴിയെടുക്കാൻ കാസർകോട്ടേക്ക് പോയെങ്കിലും മെഹനാസിലെ കാണാൻ കഴിഞ്ഞില്ല. തുടർന്ന് മാതാപിതാക്കളുടെയും സുഹൃത്തുക്കളുടെയും മൊഴിയെടുത്ത് മടങ്ങി. പെരുന്നാളിന് ശേഷം മെഹനാസ് യാത്രയിലാണെന്ന കിട്ടിയ വിവരത്തിലാണ് ഇയാള്‍ക്ക് വേണ്ടി ലുക്ക്ഔട്ട് നോട്ടീസ് നല്‍കിയിരിക്കുന്നത്.

അതെ സമയം, റിഫയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും രാസപരിശോധന ഫലവും അടുത്ത ദിവസം കിട്ടുമെന്നാണ് അന്വേഷണ സംഘത്തിന്റെ കണക്കുകൂട്ടല്‍. ഇത് ലഭിക്കുന്നതോട് കൂടി കേസിൽ നിർണായക നീക്കങ്ങൾ ഉണ്ടാകുമെന്നും റിപ്പോർട്ടുണ്ട്. മാര്‍ച്ച് ഒന്നാം തീയതി രാത്രിയായിരുന്നു ദുബായ് ജാഫലിയ്യയിലെ ഫ്‌ലാറ്റില്‍ റിഫയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സുഹൃത്തുക്കളോടൊപ്പം പുറത്തുപോയി തിരിച്ചെത്തിയ ഭര്‍ത്താവ് മെഹ്നാസാണ് മൃതദേഹം ആദ്യം കണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *