ചേവാ യൂരിൽ നടിയും മോഡലുമായ ഷഹനയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ജനലഴിയിൽ തൂങ്ങി നിൽക്കുന്ന രീതിയിലായിരുന്നു മൃതദേഹം. സംഭവത്തിൽ ഷഹനയുടെ കുടുംബം ദുരൂഹത ആരോപിച്ചതിനാൽ ഭർത്താവ് സജാദിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. കാസർഗോഡ് സ്വദേശിനിയാണ് ഷഹന .

പണത്തിന് വേണ്ടി മകളെ നിരന്തരം ഭർത്താവ് സജാദ് ഉപദ്രവിച്ചിരുന്നെന്നും ആത്മഹത്യ ചെയ്യാൻ തക്ക യാതൊരു പ്രശ്നങ്ങളും തങ്ങളുടെ മകൾക്ക് ഇല്ലായിരുന്നെന്നും അത് കൊണ്ട് ഇത് കൊലപാതകം തന്നെ ആണെന്നും ശഹ്നയുടെ മാതാവ് പറഞ്ഞു.

ഒന്നര വർഷമായി സജാദും ഷഹനയുമായിട്ടുള്ള വിവാഹം കഴിഞ്ഞിട്ട്. ഇതിനിടക്ക് കുടുംബവുമായി ഒന്ന് നേരിട്ട് കാണാൻ പോലും സാധിച്ചിരുന്നില്ലെന്നും ഇവർ പറയുന്നു. കോഴിക്കോട് എത്തുമ്പോൾ സജാദിന്റെ സുഹൃത്തുക്കൾ പിന്തുടർന്ന് തിരിച്ചയക്കുകയായിരുന്നു. തൊട്ടടുത്തുള്ള വീട്ടുകാർ രാത്രി വിളിച്ചറിയിച്ചാണ് മകളുടെ മരണ വിവരം അറിഞ്ഞതെന്നും കുടുംബം പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *