കോട്ടയം ∙ മകളുടെ മരണത്തിൽ ഭരിക്കുന്ന പാർട്ടിക്ക് ഉത്തരവാദിത്തമുണ്ടെന്ന് യുവ ഡോ.വന്ദനയുടെ പിതാവ് മോഹൻദാസ്. ചിലർ ആവശ്യമില്ലാത്ത കാര്യങ്ങൾ പറയുന്നു, അതൊന്നും സഹിക്കാനാകുന്നില്ല. പൊലീസിന് ഒരു കസേരയെടുത്ത് ആക്രമിയെ അടിക്കാമായിരുന്നില്ലേ? പിന്നെന്തിനാണ് ഈ പൊലീസെന്നും മോഹൻദാസ് ചോദിച്ചു. മുൻ ആരോഗ്യമന്ത്രി കെ.കെ. ശൈലജ വന്ദയുടെ വീട്ടിലെത്തിയപ്പോഴായിരുന്നു പ്രതികരണം.
‘എന്റെ മകൾ ഒരു പാവമായിരുന്നു. ഭരിക്കുന്നവരൊക്കെ എന്തിനാണ് ഞങ്ങളോട് ഇങ്ങനെ ചെയ്യുന്നത്. ഏത് പാർട്ടിയായാലും സാധാരണക്കാരായ ഞങ്ങളെ കൊല്ലാക്കൊല ചെയ്യുന്നത് എന്തിനാണ്. ഞങ്ങൾക്ക് സംരക്ഷണം നൽകാനുള്ള ഉത്തരവാദിത്തം ആർക്കാണ്. സുരക്ഷയില്ലാതെ ഇവിടെ ജീവിക്കാനാകില്ല. ആരോടും പരാതിയില്ല.’’– മോഹൻദാസ് പറഞ്ഞു.