കോഴിക്കോട്: മത്സ്യബന്ധന ബോട്ടില്‍ കപ്പലിടിച്ച് രണ്ടു പേര്‍ മരിച്ചു. സ്രാങ്ക് അഴീക്കല്‍ സ്വദേശി അബ്ദുല്‍സലാം, ജീവനക്കാരനായ ഗഫൂര്‍ എന്നിവരാണ് മരിച്ചത്. പൊന്നാനിയില്‍ നിന്ന് 38 നോട്ടിക്കല്‍ മൈല്‍ അകലെ വച്ചാണ് അപകടമുണ്ടായത്. കപ്പലിടിച്ചതിനെ തുടര്‍ന്ന് ബോട്ട് രണ്ടായി പിളര്‍ന്ന് കടലില്‍ താഴുകയായിരുന്നു.

ഇന്ന് പുലര്‍ച്ചെ ഒന്നരയ്ക്കാണ് അപകടമുണ്ടായത്. അഴീക്കല്‍ സ്വദേശി മരക്കാട്ട് നൈനാറിന്റെ ഉടമസ്ഥതയിലുള്ള ‘ഇസ്ലാഹി’ എന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. ബോട്ടിലുണ്ടായിരുന്ന ആറുപേരില്‍ നാലുപേരെ കപ്പലുകാര്‍ രക്ഷപ്പെടുത്തി. രണ്ടുപേരെ കാണാതാവുകയായിരുന്നു. മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ ഇരുവരുടേയും മൃതദേഹം കണ്ടെത്തുകയായിരുന്നു. കവരത്തിയില്‍ നിന്ന് ബേപ്പൂരിലേക്ക് ചരക്കുമായി പോയ കപ്പലിടിച്ചാണ് അപകടമുണ്ടായത് എന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *