അന്താരാഷ്ട്ര മാതൃദിനത്തോട് അനുബന്ധിച്ച് ഗര്‍ഭിണികള്‍ക്കായുള്ള ഫാഷന്‍ ഷോ കൊച്ചിയില്‍ അരങ്ങേറി. നിറവയറുമായി നടി അമല പോളിന്റെ റാംപ് വാക്ക് ഫാഷന്‍ ഷോയെ കൂടുതല്‍ ആകൃഷ്ടമാക്കി. കിന്‍ഡര്‍ ഹോസ്പിറ്റല്‍സ് കൊച്ചിയും, KLF നിര്‍മല്‍ കോള്‍ഡ് പ്രസ് വിര്‍ജിന്‍ കോക്കനട്ട് ഓയിലും സംയുക്തമായി അവതരിപ്പിക്കുന്ന ‘കിന്‍ഡര്‍ താരാട്ടഴക് സീസണ്‍ 3’ ആണ് കൊച്ചിയില്‍ അരങ്ങേറിയത്.

നൂറ് കണിക്കിന് ഗര്‍ഭിണികളാണ് ഫാഷന്‍ ഷോയില്‍ അണിനിരന്നത്. അമ്മയാവാന്‍ തയാറെടുക്കുന്ന അഭിനേത്രി അമല പോളാണ് മുഖ്യ അതിഥിയായി ഫാഷന്‍ ഷോയില്‍ എത്തിയത്. ജീവിതത്തില്‍ ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷങ്ങളിലൂടെയാണ് കടന്ന് പോകുന്നതെന്ന് അമല പോള്‍ പറഞ്ഞു. റാംപില്‍ ചുവട് വെയ്ക്കാന്‍ അമലയും മത്സരാര്‍ത്ഥികളും മറന്നില്ല.

കൊറിയോഗ്രാഫറായ ദാലു കൃഷ്ണദാസ്, ജേര്‍ണലിസ്റ്റും അവതാരികയുമായ ധന്യ വര്‍മ്മ, നടിയും മോഡലുമായ സരിത രവീന്ദ്രനാഥ് എന്നിവരാണ് ജഡ്ജസായി എത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *