താൻ ഉടൻ വിവാഹിതനാകുമെന്ന് കോൺഗ്രസ് നേതാവും റായ്ബറേലിയിലെ കോൺഗ്രസ് സ്ഥാനാർത്ഥിയുമായ രാഹുൽ ഗാന്ധി. തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് രാഹുൽ ഗാന്ധി തൻ്റെ വിവാഹത്തെക്കുറിച്ച് പറഞ്ഞത്. തിങ്കളാഴ്ചയാണ് തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുക്കുന്നതിനിടെ രാഹുൽ വിവാഹത്തെക്കുറിച്ചുള്ള ചോദ്യം നേരിട്ടത്. റായ്ബറേലിയിൽ നടന്ന റാലിയിൽ സഹോദരിയും കോൺഗ്രസ് നേതാവുമായ പ്രിയങ്ക ഗാന്ധി വാദ്രയും പങ്കെടുത്തിരുന്നു.എപ്പോഴാണ് വിവാഹം കഴിക്കുന്നതെന്ന് ചോദിച്ചപ്പോൾ എനിക്ക് ഉടൻ വിവാഹം കഴിക്കേണ്ടി വരുമെന്നായിരുന്നു പുഞ്ചിരിയോടെ രാഹുലിന്റെ മറുപടി. കഴിഞ്ഞ വർഷം ജയ്പൂരിലെ മഹാറാണി കോളേജിൽ വിദ്യാർത്ഥിനികളുമായുള്ള സംവാദത്തിനിടെയാണ് താൻ എന്തുകൊണ്ട് വിവാഹം കഴിക്കാത്തതെന്ന് കോൺഗ്രസ് എംപി വെളിപ്പെടുത്തിയിരുന്നു. മിടുക്കനും സുന്ദരനുമായിട്ടും എന്തുകൊണ്ടാണ് വിവാഹം ആലോചിക്കാത്തതെന്നായിരുന്നു ഒരു വിദ്യാർത്ഥിയുടെ ചോദ്യം. ഇതിന് മറുപടിയായി, തൻ്റെ ജോലിക്കും കോൺഗ്രസ് പാർട്ടിക്കുമായി താൻ പൂർണ്ണമായും അർപ്പണ ബോധത്തോടെ പ്രവർത്തിക്കുകയാണെന്നായിരുന്നു ഗാന്ധിയുടെ മറുപടി. ഇന്ത്യ സഖ്യം സർക്കാർ രൂപീകരിക്കുമെന്നും ആദ്യ മൂന്നു ഘട്ട തെരഞ്ഞെടുപ്പുകളിൽ നിന്ന് തന്നെ ഇന്ത്യ സഖ്യം അധികാരത്തിലേറുമെന്ന് വ്യക്തമായതായും രാഹുൽ ഗാന്ധി പറഞ്ഞു. എല്ലാവരോടും വോട്ട് ചെയ്യാനും രാഹുൽ ആഹ്വാനം ചെയ്തു. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപിക്കുമെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരുന്നു. നരേന്ദ്ര മോദി ഇനി പ്രധാനമന്ത്രിയാകില്ലെന്നും ഇനിയും അധികാരം കിട്ടിയാല്‍ ബിജെപി ഭരണഘടന ഇല്ലാതാക്കുമെന്നും ആയിരുന്നു രാഹുല്‍ ഗാന്ധിയുടെ പരാമർശം. ബിജെപി ഏറെ പ്രതീക്ഷാപൂര്‍വം കണക്കാക്കുന്ന ഉത്തര്‍പ്രദേശില്‍ ഇന്ത്യ സഖ്യത്തിന്റെ കൊടുങ്കാറ്റാണ് വീശുന്നതെന്നും ബിജെപിയുടെ ഏറ്റവും വലിയ തോല്‍വി യുപിയിലായിരിക്കുമെന്നും രാഹുല്‍ പറഞ്ഞിരുന്നു.
Related Posts
‘ഇന്ത്യ എല്ലാവരുടേയും രാജ്യം;ഒരിക്കലും ഇന്ത്യയെ പാകിസ്താന്റെ ഹിന്ദുത്വ പതിപ്പായി
ഇന്ത്യ എല്ലാവരുടേയും രാജ്യമാണെന്നും ഒരിക്കലും ഇന്ത്യയെ പാകിസ്താന്റെ ഹിന്ദുത്വ പതിപ്പായി മാറ്റില്ലെന്നും മുതിര്‍ന്ന കോണ്‍ഗ്രസ്
November 30, 2020
വാക്സിനെതിരെ ഗുരുതര ആരോപണം: പരാതിക്കാരനോട് നഷ്ടപരിഹാരം ചോദിച്ച് സിറം
കൊവിഷീല്‍ഡിന്റെ പരീക്ഷണത്തില്‍ ഗുരുതര ആരോപണം ഉന്നയിച്ചയാളിനെതിരെ 100 കോടിയുടെ മാനനഷ്ടക്കേസുമായി സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്
November 30, 2020
സ്വർണവിലയിൽ വീണ്ടുംഇടിവ്; പവന് 240 രൂപ കുറഞ്ഞു
സ്വർണവില വീണ്ടും കുറഞ്ഞു. പവന് 240 രൂപ താഴ്ന്ന് 35760 രൂപയായി. ഗ്രാമിന് 30
November 30, 2020
രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശന ആവശ്യം ഉന്നയിച്ച് ആരാധകര്‍
നടന് രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശന ആവശ്യം ശക്തമായി ഉന്നയിച്ച് ആരാധകര്‍. മക്കള്‍ മണ്‍റം യോഗത്തിലാണ്
November 30, 2020
കർഷകർ ശബ്ദമുയർത്തിയാൽ രാജ്യമാകെ അത് പ്രതിധ്വനിക്കും -രാഹുൽ ഗാന്ധി
മോദി സർക്കാർ കർഷകരെ പീഡിപ്പിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പഴയ കാലത്തെ നിയമങ്ങൾ
November 30, 2020