പ്രതിയുടെ കൈവശം 9.5ഗ്രാം എംഡിഎംഎ കണ്ടെടുത്തു

കൊല്ലത്ത് വാഹനപരിശോധനയ്ക്കിടെ പോലീസുകാരനെ വാഹനമിടിച്ച് കൊലപ്പെടുത്താൻ ശ്രമം. കാപ്പ കേസ് പ്രതിയായ സനൂജ് എന്നയാളാണ് സിവിൽ പോലീസ് ഓഫീസർ ഷെഫീക്കിനെ ആക്രമിച്ചത്. പരിശോധനയ്ക്കിടെ കാർ നിർത്തിക്കാതെ രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ ഷെഫീക്ക് ബൈക്കിൽ പിന്തുടരുകയായിരുന്നു. ഇതിനിടെ ഷെഫീക്കിനെ വാഹനമിടിച്ച് തെറിപ്പിച്ച ശേഷം പ്രതി കടന്നുകളയാൻ ശ്രമിച്ചു. വാഹനത്തിനടിയിൽപ്പെട്ട ഷെഫീക്കിന്റെ കൈയുടെ അസ്ഥിക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹത്തെ ഇന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കും.

അക്രമത്തിന് ശേഷം പിടിയിലായ പ്രതി സനൂജിൽ നിന്ന് മാരക മയക്കുമരുന്നായ എം.ഡി.എം.എയും പോലീസ് കണ്ടെടുത്തു. ഏകദേശം 9.5 ഗ്രാം മയക്കുമരുന്നാണ് ഇയാളുടെ പക്കൽ ഉണ്ടായിരുന്നത്. ക്രിമിനൽ പശ്ചാത്തലമുള്ള പ്രതി പോലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ നടത്തിയ നീക്കം അതീവ ഗൗരവത്തോടെയാണ് അധികൃതർ കാണുന്നത്. പ്രതിയെ നിലവിൽ പോലീസ് കസ്റ്റഡിയിലെടുത്ത് കൂടുതൽ അന്വേഷണം നടത്തിവരികയാണ്

Leave a Reply

Your email address will not be published. Required fields are marked *