കണ്ണൂർ കേളകത്ത് ഒരുവയസുകാരിയെ രണ്ടാനച്ഛൻ ക്രൂരമായി മർദിച്ചു.തലയ്ക്കും മുഖത്തും പരുക്കേറ്റ കുഞ്ഞ് കണ്ണൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. രണ്ടാനച്ഛൻ രതീഷിനെതിരെ പേരാവൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇന്നലെ രാത്രിയാണ് സംഭവം. പരുക്കേറ്റ കുഞ്ഞിനെ രാത്രി 8 മണിയോടെ പേരാവൂരിലെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് കണ്ണൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ഒരു മാസം മുമ്പാണ് രമ്യ രണ്ടാമതും വിവാഹം ചെയ്തത്. വിവാഹ സമയത്ത് തന്നെ രതീഷിന് കുട്ടിയോട് താല്‍പര്യമുണ്ടായിരുന്നില്ലെന്നാണ് സൂചന. യുവതിയെ മാത്രം മതി, കുഞ്ഞിനോട് താല്‍പര്യമില്ലെന്ന് നിലപാടിലായിരുന്നു രതീഷ്. രതീഷിനെതിരെ പൊലീസ് കേസെടുത്തു.ഇന്നലെ രാത്രിയാണ് സംഭവം.