ഉത്തർപ്രദേശിലെ ‘കൊറോണ മാതാ’ ക്ഷേത്രം പൊളിച്ചുനീക്കി. കോവിഡ് വ്യാപനത്തിനിടയിലെ അന്ധവിശ്വാസ പ്രചാരണത്തിനെതിരെയുള്ള നടപടി എന്ന തരത്തിലാണ് ‘കൊറോണ മാതാ’ ക്ഷേത്രം പൊളിച്ചത്.നിർമിച്ച് അഞ്ച് ദിവസത്തിനകമാണ് ക്ഷേത്രം പൊളിച്ചുമാറ്റിയത്.

ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ഗ്രാമത്തിൽ കൊറോണയുടെ പേരിൽ ക്ഷേത്രം ഉയർന്നത്.പച്ച നിറത്തിലുള്ള മാസ്ക് ധരിച്ച ‘കൊറോണ മാതാ’ വിഗ്രഹമാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠ. ‘കൊറോണ മാത’യുടെ അനുഗ്രഹം ഉണ്ടെങ്കിൽ ഗ്രാമത്തിൽ മഹാമാരിയുടെ നിഴൽ പോലും വീഴില്ലെന്നായിരുന്നു ഗ്രാമവാസികളുടെ വിശ്വാസം. ഗ്രാമവാസികള്‍ തന്നെ പണം സ്വരൂപിച്ചാണ് ക്ഷേത്രം നിര്‍മിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

Leave a Reply

Your email address will not be published. Required fields are marked *