കോവിഡ് കേസുകളിൽ കുറവ് വരുന്നതോടെ ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഡല്‍ഹി അയയുന്നു . കടകള്‍, മാളുകള്‍, റെസ്റ്റോറന്റുകള്‍ എന്നിവയ്ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ക്ക് നാളെ മുതല്‍ ഇളവ് നല്‍കും. ഒരാഴ്ചക്കാലത്തേക്ക് പരീക്ഷണാടിസ്ഥാനത്തിലായിരിക്കും ഇളവുകള്‍. കോവിഡ് കേസുകള്‍ ഉയരുകയാണെങ്കില്‍ കടുത്ത നടപടികള്‍ വീണ്ടും സ്വീകരിക്കും.
തിങ്കളാഴ്ച മുതല്‍ ആഴ്ചയില്‍ ഏഴുദിവസവും കടകള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാം. നിലവില്‍ ഒന്നിടവിട്ട ദിവസങ്ങളിലാണ് കടകള്‍ക്ക് തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിരുന്നത്. റെസ്റ്റോറന്റ് തുറക്കുന്നതിനും അനുമതി നല്‍കിയിട്ടുണ്ട്. ഉള്‍ക്കൊളളാനാവുന്നതിന്റെ അമ്പതുശതമാനം പേര്‍ക്കുമാത്രമായിരിക്കും പ്രവേശനം. ആഴ്ചചന്തകള്ക്കും അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇവിടെ അമ്പതുശതമാനം കച്ചവടക്കാരെ മാത്രമേ അനുവദിക്കൂ.
ആരാധനാലയങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കാനും അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഭക്തരെ നിലവില്‍ ആരാധനാലയങ്ങളില്‍ പ്രവേശിപ്പിക്കില്ല.
പാര്‍ക്ക്, ജിം, സ്പാ, തിയേറ്റര്‍, സ്കൂള്‍- കോളേജ് ഉള്‍പ്പടെയുളള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവ അടച്ചിടുന്നത് തുടരും. സ്വിമ്മിങ്പൂളുകള്‍, സ്റ്റേഡിയം, സ്പോര്‍ട്സ് കോംപ്ലെക്സ്, സിനിമ തിയേറ്റര്‍, എന്നിവ തുടര്‍ന്നും അടച്ചിടും. പൊതുസമ്മേളനങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും നിരോധനമുണ്ട്.
ഇപ്പോഴത്തെ പോലെ കേസുകള്‍ ക്രമാനുഗതമായി കുറയുകയാണെങ്കില്‍ പതിയെ ജീവിതം പഴയനിലയിലേക്കെത്തുമെന്നും കെജ്രിവാള് പറഞ്ഞു. ‘