ഉത്തരാഖണ്ഡ് പ്രതിപക്ഷനേതാവ് ഇന്ദിരാ ഹൃദയേഷ് അന്തരിച്ചു

0

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഉത്തരാഖണ്ഡ് പ്രതിപക്ഷനേതാവുമായ ഡോ. ഇന്ദിരാ ഹൃദയേഷ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഡൽഹി ഉത്തരാഖണ്ഡ് സദനിൽ വച്ചായിരുന്നു അന്ത്യം.കഴിഞ്ഞ സെപ്തംബറിൽ ഇന്ദിരയ്ക്ക് കൊവിഡ് ബാധിച്ചിരുന്നെങ്കിലും രോഗമുക്തി നേടിയിരുന്നു.

ഹല്‍ദ്വാനി നിയമസഭാമണ്ഡലത്തില്‍ നിന്നാണ് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 2012 മുതൽ 2017 വരെ ധനകാര്യ മന്ത്രിയായിരുന്നു. പാർലമെന്ററി കാര്യം, ഉന്നത വിദ്യാഭ്യാസം എന്നീ വകുപ്പുകളും കൈകാര്യം ചെയ്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here