കണ്ണൂർ: മോൺസൻ മാവുങ്കലുമായി ബന്ധപ്പെട്ട തട്ടിപ്പ് കേസിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ കേസെടുത്തത് രാഷ്ട്രീയ പകപോക്കലല്ലെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. പരാതിയിലെ വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്ന് അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയ നേതാവല്ല, ആരായാലും തട്ടിപ്പിന് കൂട്ട് നിൽക്കരുത്. ഒരു പൊതുപ്രവർത്തകനും തെളിവുകളെ മറച്ചുവെയ്ക്കാനോ ഇത്തരം സംഭവങ്ങളിൽ കൂടെ നിൽക്കാനോ പാടില്ല. പാരാതിയിൽ ഗവൺമെൻ്റ് ശരിയായ നിലപാടാണ് സ്വീകരിച്ചത്.

തെളിവുകളോടെ ഒരു പരാതി ലഭിച്ചാൽ അതിൽ നടപടി സ്വീകരിക്കേണ്ടിവരും. അന്വേഷണം നീതിപൂർവ്വമായി നടക്കണം. കുറ്റം ചെയ്ത ഒരാളേയും സർക്കാർ സംരക്ഷിക്കില്ല. ജനങ്ങൾക്ക് നീതി ഉറപ്പുനൽകുന്ന സർക്കാരാണിതെന്ന് ഇ പി പറഞ്ഞു.

കെ വിദ്യയുമായി ബന്ധപ്പെട്ട വിഷയത്തിൽ എസ്എഫ്ഐ നേതാക്കൾ തന്നെ നിലപാട് പറയും. കുറ്റം ചെയ്ത ഒരാളെയും സംരക്ഷിച്ച പാരമ്പര്യം എസ്എഫ്ഐക്ക് ഇല്ല. സർക്കാർ ഒരു കുറ്റവാളിയേയും സംരക്ഷിക്കില്ല. കേസിൽ പോലീസ് അന്വേഷണം നടത്തുകയാണ്. ഒരോ കേസിലും പ്രതികളെ കണ്ടെത്താൻ പോലീസാണ് നടപടി സ്വീകരിക്കുന്നത്. കണ്ണൂർ മുഴപ്പിലങ്ങാട് മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Leave a Reply

Your email address will not be published. Required fields are marked *