മുണ്ടക്കൈ ചൂരല്‍മല ദുരന്തബാധിതരുടെ ബാങ്ക് വായ്പ എഴുതിതള്ളാനാവില്ലെന്ന കേന്ദ്ര നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. നിയമപരമായ അധികാരമില്ലന്ന കേന്ദ്ര സര്‍ക്കാര്‍ വാദം കോടതി തള്ളി. ഭരണഘടനയുടെ 73ആം അനുച്ഛേദം അനുസരിച്ച് കേന്ദ്ര സര്‍ക്കാരിന് തീരുമാനമെടുക്കാമെന്ന് ഡിവിഷന്‍ ബഞ്ച് ചൂണ്ടിക്കാട്ടി.

മുണ്ടക്കൈ ചൂരല്‍മല ദുരന്ത ബാധിതരുടെ ബാങ്ക് വായ്പ എഴുതിത്തള്ളാനാവില്ലെന്ന കേന്ദ്ര നിലപാടിനെ രൂക്ഷമായാണ് ഹൈക്കോടതി വിമര്‍ശിച്ചത്. കേന്ദ്ര നിലപാട് തിരുത്തണമെന്ന് കോടതി പറഞ്ഞു. വായ്പ എഴുതിത്തള്ളാന്‍ അധികാരമില്ലെന്ന ദുരന്തനിവാരണ അതോരിറ്റിയുടെ നിലപാട് അംഗീകരിക്കാനാവില്ല. കേന്ദ്ര സര്‍ക്കാരിന്റെ നിലപാടെന്തെന്ന് ഹൈക്കോടതി ആവര്‍ത്തിച്ച് ചോദിച്ചു എന്നാല്‍ വായ്പ എഴുതിത്തള്ളാന്‍ തീരുമാനമെടുക്കാനാവില്ലെന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ ആവര്‍ത്തിച്ചത്. ദുരന്ത നിവാരണ നിയമത്തിലെ പതിമൂന്നാം വകുപ്പ് ഒഴിവാക്കിയതാണ് കാരണമെന്നും കേന്ദ്രം ന്യായീകരിച്ചു.

തുടര്‍ന്നാണ് കോടതി കടുത്ത വിമര്‍ശനത്തിലേക്ക് കടന്നത്. കേന്ദ്ര സര്‍ക്കാരിന് നിയമപരമായി അധികാരമില്ലെന്ന് പറയാനാവില്ലെന്ന് ജസ്റ്റിസ് ജയശങ്കരന്‍ നമ്പ്യാര്‍ ചൂണ്ടിക്കാട്ടി.നിങ്ങള്‍ എങ്ങനെയാണ് നിയമത്തെ മനസിലാക്കുന്നതെന്നും കോടതി ചോദിച്ചു.കേന്ദ്ര സര്‍ക്കാരിന് ഭരണഘടനാപരമായി വിവേചനാധികാരമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *