കൊയിലാണ്ടി ഊരള്ളൂരില്‍ പ്രവാസിയെ തട്ടിക്കൊണ്ടുപോയതായി പരാതി.ഉരുളൂര്‍ സ്വദേശി അഷ്‌റഫിനെയാണ് പുലര്‍ച്ചെ തട്ടിക്കൊണ്ടു പോയത്. കൊടുവള്ളിയിലെ സ്വര്‍ണക്കടത്ത് സംഘത്തിന് ഇതുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നുണ്ട്. ഇന്നോവയിലെത്തിയ സംഘമാണ് അഷ്‌റഫിനെ തട്ടിക്കൊണ്ടു പോയതെന്ന് ബന്ധുക്കള്‍ പറയുന്നു.
അഷ്‌റഫ് വിദേശത്ത് നിന്നും സ്വര്‍ണം കൊണ്ടുവന്നിരുന്നു. ഇത് കൊടുവള്ളിയില്‍ എത്തിച്ചില്ലെന്ന ഭീഷണി ഉയര്‍ത്തി തോക്ക് ചൂണ്ടിയാണ് ജ്യേഷ്ഠനെ തട്ടിക്കൊണ്ടു പോയതെന്ന് സഹോദരന്‍ സിദ്ദിഖ് കൊയിലാണ്ടി പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. സ്വര്‍ണ്ണക്കടത്ത് കാരിയറാണ് അഷ്‌റഫ് എന്ന് പോലീസ് സംശയിക്കുന്നുണ്ട്. വടകര എസ്.പി യുടെ നിര്‍ദേശപ്രകാരം ഡിവൈ.എസ്.പി കൊയിലാണ്ടി പോലീസ് സ്റ്റേഷനിലെത്തി അന്വേഷണം തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *