നൈജീരിയയില്‍ സ്‌കൂള്‍ കെട്ടിടം തകര്‍ന്ന് വീണ് 22 വിദ്യാര്‍ത്ഥികള്‍ മരിച്ചു. നൈജീരിയയിലെ പ്ലാറ്റു സ്റ്റേറ്റില്‍ ജോസ് നോര്‍ത്തിനു കീഴിലുള്ള ബുസാ-ബുജി കമ്മ്യൂണിറ്റിയിലെ സെന്റ് അക്കാഡമി സ്‌കൂളിന്റെ കെട്ടിടമാണ് ഇന്നലെ രാവിലെ 8.30 ഓടെ തകര്‍ന്നു വീണത്. 26 ഓളം വിദ്യാര്‍ത്ഥികളെ സമീപത്തെ വിവിധ ആശുപത്രിയില്‍ എത്തിച്ചു. സ്‌കൂള്‍ അധികൃതരുടെ കണക്കുകള്‍ പ്രകാരം 70 ലധികം വിദ്യാര്‍ത്ഥികളും അധ്യാപകരും ഉള്‍പ്പെടെയുള്ളവര്‍ സംഭവസ്ഥലത്ത് കുടുങ്ങിയിട്ടുണ്ട്. നാട്ടുകാരുടേയും വിവിധ സന്നദ്ധ സേനകളുടെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

അപകടത്തിന് ശേഷം കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നൂറിലേറെ കുട്ടികള്‍ കുടുങ്ങിക്കിടക്കുന്നതായി വിവരമുണ്ടായിരുന്നു. നിരവധി കുട്ടികളെ രക്ഷാപ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു. സ്‌കൂളിലെ 154 കുട്ടികളാണ് അപകടത്തില്‍പ്പെട്ടത്. കെട്ടിടത്തിന്റെ ബലക്ഷയം മൂലമാണ് അപകടമുണ്ടായതെന്നാണ് നിഗമനം.

Leave a Reply

Your email address will not be published. Required fields are marked *