കൊല്ലം: വിവാഹ സൽക്കാരത്തിനിടെ ഐസ്ക്രീം നൽകുന്നതിനെ ചൊല്ലിയുണ്ടായ തർക്കം ഒടുവിൽ കൂട്ടയടിയിൽ കലാശിച്ചു. കൊല്ലം പള്ളിമുക്കിലെ ബിഎസ്എ ഓഡിറ്റോറിയത്തിൽ നടന്ന വിവാഹ റിസപ്ഷനിടെയാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്.
വിവാഹത്തിന് ശേഷമുള്ള സൽക്കാരത്തിനിടെ, വധുവിന്റെ ബന്ധുക്കളായ ചിലർ ഐസ്ക്രീം ആവശ്യപ്പെട്ടു. എന്നാൽ, ഐസ്ക്രീം തീർന്നുപോയെന്നും ഇനി നൽകാനില്ലെന്നും കാറ്ററിംഗ് ടീം അറിയിച്ചു. ഇതിനെത്തുടർന്ന് ഇരുവിഭാഗവും തമ്മിൽ രൂക്ഷമായ വാക്കുതർക്കം ഉണ്ടാവുകയും അത് പിന്നീട് കൈയാങ്കളിയിലും കൂട്ടയടിയിലും കലാശിക്കുകയുമായിരുന്നു. ഓഡിറ്റോറിയത്തിലുണ്ടായിരുന്നവർക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കിയ സംഭവത്തിൽ പോലീസും ഇടപെട്ടു.
