സംസ്ഥാനത്ത് മുഖ്യമന്ത്രി പിണറായി വിജയന് പിന്നാലെ മന്ത്രിസഭയിലെ പത്ത് മന്ത്രിമാര്‍ക്കും പുതിയ കാര്‍ വാങ്ങുന്നു. കാറുകള്‍ വാങ്ങാന്‍ സംസ്ഥാന സര്‍ക്കാര്‍ 3.22 കോടി രൂപ അനുവദിച്ചു. നിലവില്‍ മന്ത്രിമാര്‍ ഉപയോഗിക്കുന്ന കാറുകള്‍ പഴകിയതിനാലാണ് പുതിയ കാറുകള്‍ വാങ്ങാന്‍ തീരുമാനിച്ചത്. ടൊയോട്ട ഇന്നോവ ക്രിസറ്റ കാറുകളാണ് പുതുതായി വാങ്ങുന്നത്.

വര്‍ധിച്ചുവരുന്ന ആവശ്യങ്ങള്‍ക്ക് നിലവിലെ വാഹനങ്ങള്‍ അപര്യാപ്തമായതിനാലാണ് പുതിയ വാഹനങ്ങള്‍ വാങ്ങുന്നതെന്നാണ് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നത്. മന്ത്രിമാര്‍ക്ക് വാഹനങ്ങള്‍ അനുവദിക്കുന്നത് ടൂറിസം വകുപ്പാണ്.

മുഖ്യമന്ത്രിക്കും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും സഞ്ചരിക്കാന്‍ പുതിയ രണ്ട് ഇന്നോവ ക്രിസ്റ്റ കാറുകള്‍ വാങ്ങാന്‍ സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ മാസമാണ് തീരുമാനിച്ചത്. ഇതിനായി 72 ലക്ഷം രൂപയാണ് സര്‍ക്കാര്‍ അനുവദിക്കുകയും ചെയ്തിരുന്നു. ഒരു കാറിന്റെ വില 32 ലക്ഷം രൂപയാണ്. പുതിയ കാറുകള്‍ ലഭിച്ചു കഴിയുമ്പോള്‍ ഇപ്പോള്‍ ഉപയോഗിച്ചു കൊണ്ടിരിക്കുന്ന കാറുകള്‍ ടൂറിസം വകുപ്പിന് തിരികെ നല്‍കണം.

Leave a Reply

Your email address will not be published. Required fields are marked *