ജെൻഡർ ന്യൂട്രൽ യൂണിഫോം ഒരു സ്‌കൂളിലും അടിച്ചേൽപ്പിക്കില്ലെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി.സർക്കാർ നിലപാട് സംശയങ്ങള്‍ക്ക് ഇടയില്ലാത്തത് ആണ്.
എന്നിട്ടും ഈ വിഷയത്തില്‍ തെറ്റിദ്ധാരണ ഉണ്ടായി എന്നും മന്ത്രി അഭിപ്രായപ്പെട്ടു. പ്രതിഷേധം ആലോചിക്കുന്നവർ ഒന്നുകൂടി ആലോചിക്കണം. അവരെ ആരെങ്കിലും തെറ്റിദ്ധരിപ്പിച്ചതാവാമെന്നും അദ്ദേഹം പറഞ്ഞു.ലിംഗസമത്വ യൂണിഫോം ഏർപ്പെടുത്തുന്നതിൽ സർക്കാരിന് നിർബന്ധ ബുദ്ധിയില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി നേരത്തെ വ്യക്തമാക്കിയിരുന്നു. ലിംഗസമത്വ യൂണിഫോം എന്ന നിർദേശത്തിനെതിരെ മുസ്ലിം ലീഗ് അടക്കമുള്ളവര്‍ രംഗത്തെത്തിയതിന് പിന്നാലെയായിരുന്നു മന്ത്രിയുടെ വിശദീകരണം. ജെന്റർ ന്യൂട്രൽ യൂണിഫോം അടക്കമുള്ള വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി കഴിഞ്ഞ ദിവസം മുസ്‌ലിം സംഘടനകൾ കോഴിക്കോട് യോഗം ചേർന്നിരുന്നു. ഇക്കാര്യത്തിൽ സർക്കാർ നിലപാട് സംശയാസ്പദമാണെന്നായിരുന്നു സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *