എറണാകുളം മഹാരാജാസ് കോളേജിൽ കെ.എസ്.യു എസ്.എഫ്.ഐ ബാനർ പോര്.കെ എസ് യുവാണ് പുതിയ ബാനർ കെട്ടിയിരിക്കുന്നത്. ‘വര്‍ഗീയതയും കമ്മ്യൂണിസവും ഒരുമിച്ച് ശ്രമിച്ചിട്ടും ഇന്ത്യ പറഞ്ഞത് ഇന്ത്യ ഈസ് ഇന്ദിര ഇന്ദിര ഈസ് ഇന്ത്യ’ എന്നാണ് കെ എസ് യു ബാനറിൽ എഴുതിയിരിക്കുന്നത്.എസ്.എഫ്.ഐ നിരോധിക്കണമെന്ന ആവശ്യം ഹൈബി ഈഡന്‍ എം.പി പാര്‍ലമെന്‍റില്‍ ഉന്നയിച്ചതിന് പിന്നാലെയാണ് കോളേജ് കവാടത്തില്‍ ആദ്യ ബാനർ എത്തിയത്.‘ഇന്ദിരയ്ക്ക് കഴിഞ്ഞിട്ടില്ല, പിന്നല്ലേ ഈഡന്’ഇതായിരുന്നു എസ്എഫ്ഐയുടെ ആദ്യ ബാനർ.ഇതിന് മറുപടിയായി ജനഹൃദയങ്ങളിലാണ് ഇന്ദിരയും ഈഡനും എന്ന് കെ എസ് യുവും മറുപടി ബാനർ കെട്ടി. ഇത് മറച്ചുവെച്ച്കൊണ്ട് എസ്എഫ്ഐ വീണ്ടും ബാനർ കെട്ടിയിരുന്നു.
‘അതേ, ജനഹൃദയങ്ങളിലുണ്ട് അടിയന്തരാവസ്ഥയുടെ നെറികേടുകളിലൂടെ’ എസ്എഫ്ഐയുടെ ബാനർ‌ മറുപടിയെത്തി.ഇതിന് പിന്നാലെ കെ.എസ്.യു മറുപടി വൈകാതെ തന്നെ എത്തി. ‘വർഗ്ഗീയതയും കമ്മ്യൂണിസ്റ്റും ഒരുമിച്ചിട്ടും ഇന്ത്യ പറഞ്ഞത് INDIA is INDIRA INDIRA is INDIA’ എന്നായിരുന്നു മറുപടി.

Leave a Reply

Your email address will not be published. Required fields are marked *