പാക് അധിനിവേശ കശ്മീരിനെ ആസാദ് കശ്മീരെന്നും, ജമ്മു കശ്മീരിനെ ഇന്ത്യന്‍ അധീന കശ്മീരെന്നും വിശേഷിപ്പിച്ച മുന്‍മന്ത്രി കെ ടി ജലീലിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ജലീലിന്റേത് പാക് വാദത്തിന് അടിവരയിടുന്ന പരാമര്‍ശമാണെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടികാട്ടി. ഒരു ഇന്ത്യക്കാരനും ഉപയോഗിക്കാത്ത വാക്കാണ് അദ്ദേഹം ഉപയോഗിച്ചത്. രാജ്യവിരുദ്ധ പരാമര്‍ശം ബോധപൂര്‍വ്വമുള്ളതാണെങ്കില്‍ വാക്കുകള്‍ പിന്‍വലിച്ച് പൊതു സമൂഹത്തോട് മാപ്പു പറയണമെന്നും സതീശന്‍ പറഞ്ഞു.

ആസാദ് കാശ്മീരെന്ന് ഒരു ഇന്ത്യക്കാരനും ഉപയോഗിക്കാറില്ല. പാക് അധിനിവേശ കാശ്മീര്‍ എന്നാണ് നമ്മള്‍ എല്ലാ നയതന്ത്രവേദികളിലും, പുസ്തകങ്ങളിലും പറയുന്നത്. എന്നാല്‍ അത് ആസാദ് കാശ്മീരാണ് എന്നുള്ള പാക്കിസ്ഥാന്റെ അവകാശവാദത്തിന് അടിവരയിടുന്ന നിലപാടാണ് ജലീല്‍ എടുത്തിരിക്കുന്നത്. അതേപോലെ നമ്മുടെ കാശ്മീരിനെ ഇന്ത്യന്‍ അധീന കാശ്മീരെന്ന് ഒരു ഇന്ത്യക്കാരന് എങ്ങനെ വിളിക്കാന്‍ സാധിക്കുമെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. മുഖ്യമന്ത്രിയുടെയോ അറിവോടെയാണോ കെ ടി ജലീലിന്റെ പരാമര്‍ശമെന്ന് അവര്‍ വ്യക്തമാക്കണമെന്ന് വിഡി സതീശന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *