മുന്‍ മന്ത്രി കെ ടി ജലീല്‍ എംഎല്‍എയുടെ വിവാദ പരാമര്‍ശം തള്ളി സിപിഎം നേതാവും മന്ത്രിയുമായ എം വി ഗോവിന്ദന്‍. ജലീലിന്റെ പ്രസ്താവന സിപിഎം നിലപാടല്ല. ഇന്ത്യയെക്കുറിച്ചും കശ്മീരിനെക്കുറിച്ചും സിപിഎമ്മിന് വ്യക്തമായ നിലപാടുണ്ട്. അല്ലാതെ വരുന്നതൊന്നും പാര്‍ട്ടി നിലപാടല്ല. ഇന്ത്യന്‍ അധീന കശ്മീര്‍ എന്ന പദപ്രയോഗം സിപിഎം നടത്താറില്ല. ആസാദ് കശ്മീര്‍, ഇന്ത്യന്‍ അധീന കശ്മീര്‍ തുടങ്ങിയ പദപ്രയോഗങ്ങള്‍ കെ ടി ജലീല്‍ എന്ത് അടിസ്ഥാനത്തിലാണ് ഉപയോഗിച്ചതെന്ന് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.
ജലീലിന്റെ പരാമര്‍ശത്തെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശനും രംഗത്തുവന്നിരുന്നു. ജലീല്‍ നടത്തിയത് പ്രതിഷേധാര്‍ഹമായ പരാമര്‍ശമാണ്. ജമ്മു കശ്മീരിനെ സ്വതന്ത്ര കശ്മീരെന്ന് കെ ടി ജലീല്‍ വിളിച്ചത് പാക് വാദത്തിന് അടിവരയിടുന്ന പരാമര്‍ശമാണെന്നും വി ഡി സതീശന്‍ പറഞ്ഞു.
