പുരാവസ്തുതട്ടിപ്പ് കേസില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. ചോദ്യംചെയ്യലിന് അടുത്താഴ്ച കൊച്ചിയിലെ ഓഫീസില്‍ ഹാജരാകാന്‍ ഇഡി നിര്‍ദേശം. കേസില്‍ ഐജി ജി ലക്ഷ്മണിനേയും റിട്ട.ഡിഐജി എസ് സുരേന്ദ്രനെയും ഇഡി ചോദ്യം ചെയ്യും.ലക്ഷ്മണ നാളെ എത്തണം,സുരേന്ദ്രൻ 16 ന് ഹാജരാകണം.പുരാവസ്തു തട്ടിപ്പിലെ സാമ്പത്തിക ഇടപാട് കേസിൽ കെ സുധാകരനും. മുൻ ഡിഐജി എസ് സുരേന്ദ്രനും ഹൈക്കോടതി സ്ഥിരം ജാമ്യം നൽകിയിട്ടുണ്ട്.. അന്വേഷണവുമായി സഹകരിക്കണമെന്നും സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുതെന്നുമുള്ള നിർദ്ദേശത്തോടെയാണ് നടപടി. . മോന്‍സന്‍ മാവുങ്കല്‍ സാമ്പത്തിക തട്ടിപ്പ് കേസില്‍ പരാതിക്കാരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. വിദേശത്ത് നിന്നുമെത്തുന്ന രണ്ടരലക്ഷം കോടി രൂപ കൈപറ്റാന്‍ ഡല്‍ഹിയിലെ തടസങ്ങള്‍ നീക്കാന്‍ കെ.സുധാകരന്‍ ഇടപെടുമെന്നും, ഇത് ചൂണ്ടിക്കാട്ടി 25ലക്ഷം രൂപ വാങ്ങി മോന്‍സണ്‍ വഞ്ചിച്ചുവെന്നും കെ സുധാകരന്‍ പത്ത് ലക്ഷം രൂപ കൈപ്പറ്റിയെന്നുമാണ് കേസ്.
പുരാവസ്തു തട്ടിപ്പ് കേസില്‍ ഐജി ലക്ഷ്മണ ക്രൈംബ്രാഞ്ചിന് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരായിട്ടില്ല.ചികിത്സയിലായതിനാല്‍ സമയം നീട്ടി നല്‍കണമെന്ന് ക്രൈംബ്രാഞ്ചിന് കത്ത് നല്‍കിയിട്ടുണ്ട്.കളമശ്ശേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ ഹാജരാകാനായിരുന്നു ലക്ഷ്മണയ്ക്ക് നിര്‍ദേശം നല്‍കിയിരുന്നത്. രണ്ട് തവണയാണ് ഐജി ചോദ്യം ചെയ്യലിന് ഹാജരാകാതെ സമയം നീട്ടി ചോദിച്ചത്.കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ ആളുകളെ ചോദ്യം ചെയ്യാനും കൂടുതല്‍ പേരുടെ മൊഴിയെടുക്കാനുമാണ് ഇഡി നീക്കം.

Leave a Reply

Your email address will not be published. Required fields are marked *