വനവാസി പ്രസ്താവനയിൽ പ്രതികരിച്ച് രാഹുൽഗാന്ധി .ആദിവാസി സമൂഹമാണ് ഭൂമിയുടെ യഥാർത്ഥ അവകാശികൾ അവർക്ക് ഭൂമിയിലും കാട്ടിലുമെല്ലാം പൂർണമായ അവകാശം നൽകണമെന്നും രാഹുൽ ഗാന്ധി മാനന്തവാടിയിൽ പറഞ്ഞു. എഞ്ചിനിയറിംഗും കമ്പ്യൂട്ടറും പഠിക്കാൻ അവർക്ക് അവസരം കിട്ടണം. വനാവകാശ നിയമമനുസരിച്ച് അവർക്ക് കാട്ടിൽ എല്ലാ അവസരങ്ങളും ഉണ്ടാകണം. ഇപ്പോൾ വനവാസി എന്ന ആശയവുമായി ചിലർ വന്നിട്ടുണ്ട്. വനവാസി എന്ന വിളിക്ക് പിന്നിൽ ദുരുദ്ദേശമുണ്ടെന്നും രാഹുൽ കൂട്ടിച്ചേർത്തു.ആദിവാസികൾ എന്നത് പ്രത്യേക ചിന്താരീതിയാണ്. ഭൂമി, പരിസ്ഥിതി എന്നിവയെ കുറിച്ച് ധാരണയുള്ളവർ എന്നാണ് അതിന്റെ അർത്ഥം. രാജ്യത്തിൻ്റെ യഥാർഥ അവകാശികൾ ഗോത്ര സമൂഹമാണ്. ഭൂമിയുടെ അവകാശികൾക്ക് ആ അവകാശം നൽകേണ്ടത് അത്യാവശ്യമാണ്. ഉന്നത വിദ്യാഭ്യാസം നിർവഹിക്കാൻ ആദിവാസി സമുഹത്തിന് കഴിയണം. വനാവകാശ നിയമപ്രകാരം അത്തരം അവകാശങ്ങളുണ്ട്.

എല്ലാ അവസരങ്ങളും ആദിവാസി സമൂഹത്തിന് ലഭിക്കേണ്ടതുണ്ട്. ആശയപരമായി തനിക്ക് ഇടതു പക്ഷത്തോട് വിരോധമുണ്ട്. എന്നാൽ തന്റെ എം.പി സ്ഥാനം റദ്ദാക്കിയപ്പോൾ അവർ പ്രതിഷേധിച്ചത് കക്ഷി രാഷ്ട്രീയമില്ലാതെയാണ്.
തന്റെ മണ്ഡലമായ വയനാട്ടിൽ വീണ്ടുമെത്തിയതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *