കേരള സാങ്കേതിക സര്‍വകലാശാലയിലെ നിര്‍ണായക സിന്‍ഡിക്കേറ്റ് യോഗം ഇന്ന് ചേരും.
രാവിലെ നടക്കുന്ന യോഗത്തിന്റെ പ്രധാന അജണ്ട സര്‍വകലാശാല ബജറ്റ് അംഗീകാരമാണ്. സിന്‍ഡിക്കേറ്റ് യോഗം ബജറ്റ് അംഗീകരിച്ചാലേ നിലവിലെ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് സര്‍വകലാശാലയ്ക്ക് കരകയറാനാവൂ. ക്വാറം തികയാത്തത് മൂലം ഫിനാന്‍സ് കമ്മിറ്റി യോഗം ചേരാന്‍ കഴിഞ്ഞിരുന്നില്ല.

സര്‍ക്കാര്‍ പ്രതിനിധികളും സര്‍വകലാശാല ഡീന്മാരും യോഗത്തില്‍ നിന്ന് വിട്ടു നിന്നതാണ് കാരണം. ജീവനക്കാരുടെ ശമ്പളം അടക്കം നല്‍കാനുള്ളതിനാല്‍ സര്‍വകലാശാലയുടെ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ബജറ്റ് പാസാക്കല്‍ അത്യാവശ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *