സാങ്കേതിക പ്രശ്നത്തെതുടർന്ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനം തിരിച്ചിറക്കി.എയർ ഇന്ത്യ എക്‌സ്പ്രസിന്റെ വിമാനമാണ് തിരിച്ചിറക്കിയത്. 170 യാത്രക്കാരുമായി പുലർച്ചെ 6.20ന് പുറപ്പെട്ട വിമാനമാണിത്.
പറന്നുയർന്ന ഉടൻ സാങ്കേതിക തകരാർ ശ്രദ്ധയിൽപ്പെടുകയായിരുന്നു. തുടർന്ന് അടിയന്തരമായി വിമാനം തിരിച്ചിറക്കി യാത്രക്കാർ വിമാനത്താവളത്തിൽ തുടരുകയാണ്.
