കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ നാല് ഭരണ സമിതി അംഗങ്ങള്‍ അറസ്റ്റില്‍. മുന്‍ പ്രസിഡന്റ് കെ.കെ ദിവാകരന്‍, ബൈജു ടി.എസ്, ജോസ് ചക്രംപിള്ളി, ലളിതന്‍ വി.കെ എന്നിവരാണ് അറസ്റ്റിലായത്. എല്ലാവരും പ്രാദേശിക സിപിഎം നേതാക്കളാണ്. കേസുമായി ബന്ധപ്പെട്ട് ആദ്യമായാണ് ഭരണസമിതി അംഗങ്ങളെ അറസ്റ്റ് ചെയ്യുന്നത്. കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസ് ക്രൈം ബ്രാഞ്ച് ഏറ്റെടുത്ത് ഒരാഴ്ച പിന്നിടുമ്പോഴാണ് അറസ്റ്റ്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഒന്‍പതായി. ബാങ്കിലെ മുന്‍ ജീവനക്കാരാണ് മറ്റ് പ്രതികള്‍. പ്രതി പട്ടികയില്‍ ഉള്ള കിരണ്‍ ഇപ്പോഴും ഒളിവിലാണ്. 13 അംഗ ഭരണ സമിതി അംഗങ്ങളില്‍ മറ്റ് ഒന്‍പത് പേര്‍ക്കെതിരെയും കേസ് എടുത്തിട്ടുണ്ട്. ഇവരുടെ അറസ്റ്റും വരും ദിവസങ്ങളില്‍ രേഖപ്പെടുത്തും.
ഭരണസമിതി അംഗങ്ങള്‍ പദവി ദുരുപയോഗം ചെയ്ത് നൂറു കോടിയിലധികം രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *