എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്നും ഫാത്തിമ തഹ്ലിയെ നീക്കി. ഹരിത വിഷയത്തില്‍ ഫാത്തിമ നടത്തിയത് ഗുരുതര അച്ചടക്കലംഘനമാണെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് മുസ്ലീംലീഗിന്റെ നടപടി.
പി കെ നവാസിന് എതിരായ പരാതിക്ക് പിന്നില്‍ ഫാത്തിമ തഹ്ലിയാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. വനിതാ കമ്മീഷന് പരാതി നൽകിയ മുന്‍ ഹരിതഭാരവാഹികൾക്ക് തെഹ്ലിയ പിന്തുണ നൽകികൊണ്ട് രംഗത്തെത്തിയിരുന്നു.
