പറമ്പിക്കുളം ഓവൻപാടി കോളനി പാലമില്ലാത്തതിനാൽ ഊരില്‍നിന്ന് രോഗിയായ വീട്ടമ്മയെ ആശുപത്രിയിലെത്തിക്കാന്‍ മുളമഞ്ചലില്‍ ചുമന്നത് ഏഴുകിലോമീറ്റര്‍.2019ലെ പ്രളയത്തിലാണ് കോളനിയുമായി ബന്ധിപ്പിച്ചിരുന്ന പാലം തകർന്നു പോയത്. പിന്നീട് പാലം നിർമിക്കാൻ നിരവധി തവണ അപേക്ഷ നൽകി. എന്നാൽ ഇതുവരെ പാലം നിർമിച്ചിട്ടില്ല.0 കുടുംബങ്ങളാണ് കോളനിയിൽ താമസിക്കുന്നത്.

ഞായറാഴ്ച ഛര്‍ദിയെത്തുടര്‍ന്ന് ബോധരഹിതയായ മണി കാളിയപ്പനെയാണ് (48) ഏഴ് കിലോമീറ്റര്‍ മഞ്ചലില്‍ ചുമന്ന് സാഹസികമായി പുഴ കടത്തി ആശുപത്രിയിലെത്തിച്ചത്. ഇവരെ ചുമന്ന് തേക്കടി അല്ലിമൂപ്പന്‍ കോളനിയില്‍ എത്തിച്ചശേഷം ജീപ്പില്‍ പൊള്ളാച്ചിയിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *