രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കേരളത്തിൽ മൂന്നാം ദിനം പിന്നിടുമ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായി ഒരു വീഡിയോ.യാത്രക്കിടെ രാഹുലിനെ കാണാൻ കാത്തിരുന്ന് ഓടിയെത്തിയ സ്ത്രീയെ അദ്ദേഹം ചേര്‍ത്ത് പിടിക്കുന്ന വീഡിയോ ആണ് ഒടുവിലായി പുറത്തിറങ്ങിയിരിക്കുന്നത്.

ttps://www.facebook.com/100003612162142/videos/1255228108545491/

നിരവധി കോൺഗ്രസ് നേതാക്കൾ ഈ വീഡിയോ പങ്കുവച്ചിട്ടുണ്ട്. തിരുവനന്തപുരം ശ്രീകാര്യം ജംഗ്ഷന് സമീപത്ത് നിന്നും ഓടി എത്തിയ സ്ത്രീയ്ക്ക് രാഹുൽ ഗാന്ധി വെള്ളം നൽകിയ ശേഷം സ്‌നേഹത്തോടെ ആശ്ലേഷിച്ചു. വിതുര ആനപ്പാറയിൽ നിന്നാണ് ഭാരത് ജോഡോ യാത്രയുടെ ഭാഗമാകാൻ സാനിയുമ്മ പട്ടത്ത് എത്തിയത്.അതേസമയം ഭാരത് ജോഡോ യാത്രയുടെ കേരളത്തിലെ മൂന്നാംദിന പര്യടനം രാവിലെ കഴക്കൂട്ടത്തുനിന്ന് ആരംഭിച്ച് ആറ്റിങ്ങലിൽ എത്തിച്ചേർന്നു. ഉച്ചയ്ക്ക് കെ റെയിൽ വിരുദ്ധ സമിതി നേതാക്കൾ രാഹുലുമായി കൂടിക്കാഴ്ച നടത്തും. നാലുമണിക്ക് പുനരാരംഭിക്കുന്ന യാത്ര കല്ലമ്പലത്ത് സമാപിക്കും. സമാപന യോഗത്തിൽ പ്രമുഖ കോൺഗ്രസ് നേതാക്കൾ പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *