ചികിത്സയിൽ കഴിയുന്ന സിപിഎം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ ആരോഗ്യ നില മെച്ചപ്പെടും എന്നാണ് പ്രതീക്ഷയെന്ന് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞു. രണ്ടാഴ്ച കൂടി കഴിഞ്ഞാൽ ആരോഗ്യ നിലയിൽ നല്ല പുരോഗതിയുണ്ടാകുമെന്നാണ് ഡോക്ടർമാർ അറിയിച്ചെന്നും ഗോവിന്ദൻ പറഞ്ഞു,ചികിത്സയുടെ ഭാഗമായി ശരീരം ക്ഷീണിച്ചതാണ് പ്രശ്‌നമായതെന്നും അദ്ദേഹത്തിന്റെ ഡോക്ടറുമായി താൻ സംസാരിച്ചിരുന്നുവെന്നും എം.വി ഗോവിന്ദൻ പറഞ്ഞു. സന്ദര്‍ശകരെ നിയന്ത്രിക്കും. ഭാര്യയും മകൻ ബിനീഷ് കോടിയേരിയുമാണ് ഇപ്പോൾ അദ്ദേഹത്തെ പരിപാലിക്കുന്നത്. പുറമെ നിന്നുള്ളവർക്ക് കോടിയേരിയെ സന്ദർശിക്കാനുള്ള അനുമതിയില്ലെന്നും എം.വി ഗോവിന്ദൻ പറഞ്ഞുഅതേസമയം അദ്ദേഹത്തിന് കോടിയേരിയെ കാണാനായില്ല. ബന്ധുക്കളും ഡോക്ടർമാരുമായാണ് അദ്ദേഹം സംസാരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *