തിരുവനന്തപുരത്ത് മയക്കുമരുന്നിനായി ഉപയോഗിക്കുന്ന ഗുളികകളുമായി വിദ്യാര്‍ഥികളായ ദമ്പതികള്‍ പിടിയില്‍.. ചിറയിൻകീഴ് സ്വദേശി പ്രജിൻ ഭാര്യ ദർശന എസ് പിള്ള എന്നിവരാണ് പിടിയിലായത്. ദമ്പതികളിൽ നിന്ന് 200 നൈട്രോ സെപാം ഗുളികകൾ കണ്ടെടുത്തു ഇരുവരും അവസാന വർഷ നഴ്‌സിംഗ് വിദ്യാർത്ഥികളാണ്.ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി നടത്തിയ വാഹന പരിശോധനയിലാണ് ദമ്പതികള്‍ പിടിയിലായത്. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്നു ഇവര്‍. 200 നൈട്രോ സെപാം ഗുളികള്‍ 109 ഗ്രാമോളം വരും. ഇത് വ്യാപകമായി ലഹരിക്കായി ഉപയോഗിക്കുന്ന മരുന്നാണ്. ഇത് കൈവശം എന്തിനാണ് വെച്ചതെന്ന് കൃത്യമായി മറുപടി പറയാന്‍ ഇരുവര്‍ക്കും ആയില്ല. കസ്റ്റഡിയിലെടുത്ത ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *