തിരുവനന്തപുരം, പാലോട് പെരിങ്ങമ്മല താന്നിമൂടിൽ കെട്ടിടത്തിന് മുകളിൽ നിന്നും യുവാവ് വീണ് മരിച്ചു. താന്നിമൂട് സ്വദേശി സുഭാഷ് കുമാർ (42) ആണ് മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു അപകടം. പെരിങ്ങമ്മല ജില്ലാ കൃഷിത്തോട്ടത്തിലെ ജീവനക്കാരനാണ് സുഭാഷ്. സംഭവം കൊലപാതകമാണെന്ന് പൊലീസിന് സംശയമുണ്ട്. മരിച്ചയാളുടെ സുഹൃത്തക്കൾ ആയ മൂന്ന് പേരെ പാലോട് പൊലീസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യംചെയ്യുകയാണ്. താന്നിമൂട് ജംഗ്ഷനിലെ പഴയ ഇരുനില വീട്ടിൽ വാടകയ്ക്കായിരുന്നു താമസം. സുഹൃത്തുക്കൾ സ്ഥിരമായി ഇവിടെ വന്ന് മദ്യപിക്കാറുണ്ടായിരുന്നു. ഇന്നലെയും പതിവ് പോലെ സുഭാഷും സുഹൃത്തുകളും മദ്യപിച്ചിരുന്നുവെന്ന് പൊലീസ് പറയുന്നു. വീടിന്റെ അകത്താണ് ഇവർ മദ്യപിച്ചിരുന്നത്. അതിനിടെ തടി കൊണ്ടുള്ള ജനാല വഴി സുഭാഷ് റോഡിലേക്ക് വീണു. തുടര്‍ന്ന് നാട്ടുകാർ പൊലീസിൽ വിവരം അറിയിച്ചു. പൊലീസ് എത്തി സുഭാഷിനെ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. അവിടെ എത്തിയപ്പോഴേക്കും സുഭാഷ് കുമാർ മരിച്ചിരുന്നു.സുഭാഷിന്റെ കൂടെയുണ്ടായിരുന്ന മൂന്ന് പേരിൽ രണ്ടു പേരെ സംഭവ സമയത്ത് തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഒരാളെ ഇന്ന് രാവിലെയാണ് കസ്റ്റഡിയിലെടുത്തത്. ഇവരെ ചോദ്യംചെയ്തു വരികയാണ്. രാത്രിയിൽ വീടിനുള്ളില്‍ തർക്കം നടന്നതായി നാട്ടുകാർ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.
Related Posts
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായിമാറുമെന്ന്
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായി മാറുമെന്നു കാലാവസ്ഥാ മുന്നറിയിപ്പ്. ഡിസംബർ
November 30, 2020
എംകെ രാഘവൻ എം പി യ്ക്ക് കോവിഡ്
എം കെ രാഘവൻ എം പി ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഫേസ്ബുക്കിലൂടെ അദ്ദേഹം തന്നെയാണ്
November 30, 2020
എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. വലിയ
November 30, 2020
ഒ രാജഗോപാലിനെ കമന്റ് ബോക്സിൽ ട്രോളി സന്ദീപാനന്ദഗിരി;
ഒ രാജഗോപാലിനെ ട്രോളി സന്ദീപാനന്ദഗിരി.സംസ്ഥാന സര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കൊണ്ടുവന്ന പ്രമേയത്തെ നിയമസഭയില്‍ എതിർക്കാതിരുന്ന
December 31, 2020
കോവിഡ് വാക്സിൻ വിതരണത്തിനായി കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം സംസ്ഥാനം
കേരളത്തിൽ കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം കൊവിഡ് വാക്സിൻ സംഭരത്തിനുള്ള എല്ലാം സജ്ജം.വിതരണ ശൃഖംലകൾ അടക്കം
December 31, 2020
