ആലപ്പുഴ: കലവൂര്‍ സുഭദ്ര കൊലക്കേസില്‍ കര്‍ണാടകയില്‍ നിന്ന് പിടിയിലായ പ്രതികളെ ആലപ്പുഴയിലെത്തിച്ചു. ഇന്നലെ ഉച്ചയോടെ മണിപ്പാലില്‍ നിന്നാണ് പ്രതികളായ മാത്യൂസിനെയും ശര്‍മ്മിളയെയും അന്വേഷണ സംഘം പിടികൂടിയത്.

ആദ്യ ചോദ്യം ചെയ്യലില്‍ തന്നെ കൊല നടത്തിയെന്ന് പ്രതികള്‍ സമ്മതിച്ചതായാണ് വിവരം. ജില്ലാ പൊലീസ് മേധാവിക്ക് കീഴിലെ പത്തംഗ അന്വേഷണസംഘമാണ് കേസ് അന്വേഷിക്കുന്നത്. ഇവരെ വിശദമായി ചോദ്യം ചെയ്യും. കേസില്‍ മാത്യുസിന്റെ സുഹൃത്തും ബന്ധവുമായ ഒരാളെ കൂടി പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

സുഭദ്രയുടെ രണ്ടു സ്വര്‍ണവളകള്‍ ഉഡുപ്പിയില്‍ പണയപ്പെടുത്തി പണം മാത്യൂസിന്റെ അക്കൗണ്ടിലേക്കു വന്നതിന്റെ വിവരമാണ് നിര്‍ണായകമായത്. ഇതിന്റെ വിശദാംശങ്ങള്‍തേടി സി.സി.ടി.വി. പരിശോധിച്ചപ്പോഴാണ് ഇരുവരും ഉഡുപ്പിയിലെത്തിയെന്ന് പോലീസ് ഉറപ്പിച്ചത്.

ഓഗസ്റ്റ് നാലിനാണ് സുഭ്രദയെ കാണാതായത്. ദമ്പതിമാരുടെ വീട്ടില്‍ ഇവര്‍ ഇടയ്ക്കുവന്നു താമസിക്കാറുണ്ടായിരുന്നു. ഏഴിനു കൊലനടത്തി കുഴിച്ചിട്ടുവെന്നാണു കരുതുന്നത്. ഒന്‍പതിനു പ്രതികള്‍ ഒളിവില്‍പ്പോയി.

Leave a Reply

Your email address will not be published. Required fields are marked *