വയനാട് ദുരന്ത പശ്ചാത്തലത്തിൽ സ്നേഹപ്പാവകൾ വിൽപ്പന നടത്തി ദുരിതാശ്വാസ നിധിയിലേക്ക് പണം കണ്ടെത്തി സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് വിദ്യാർത്ഥികൾ. പെരുമണ്ണ ഇ.എം.എസ് ഗവ. ഹയർ സെക്കൻ്ററി സ്കൂളിലെ എസ്പിസി വിദ്യാർത്ഥികളാണ് പാഴ് വസ്തുക്കൾ ഉപയോഗപ്പെടുത്തി പാവകൾ നിർമ്മിച്ച് വിൽപ്പന നടത്തിയ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്. കുട്ടികൾ സ്വരൂപിച്ച 25,500 രൂപ എസ്പിസി കേഡറ്റ് വി.പി വൈഭവ് പി.ടി.എ റഹീം എംഎൽഎക്ക് കൈമാറി. സ്കൂൾ പരിധിയിലുള്ള ടൈലറിംഗ് ഷോപ്പുകളിൽ നിന്നും മറ്റും ശേഖരിച്ച പാഴ് തുണിക്കഷണങ്ങളാണ് സ്നേഹപ്പാവകൾ നിർമ്മിക്കാൻ കുട്ടികൾ ഉപയോഗപ്പെടുത്തിയത്. വർക് എഡ്യുക്കേഷൻ ടീച്ചർ എച്ച് സബീനയുടെ നേതൃത്വത്തിൽ സ്കൂൾ മുറ്റത്ത് സംഘടിപ്പിച്ച പ്രത്യേക ക്യാമ്പിലാണ് സ്നേഹപ്പാവകൾ നിർമ്മിക്കാൻ കേഡറ്റുകളെ പരിശീലിപ്പിച്ചത്. സ്കൂൾ ഹെഡ്മിസ്ട്രസ് എൻ ശ്യാമള, പിടിഎ പ്രസിഡൻ്റ് രാമകൃഷ്ണൻ മല്ലിശ്ശേരി, എസ്എംസി ചെയർമാൻ ഇ.കെ സുബ്രഹ്മണ്യൻ, എംപിടിഎ പ്രസിഡൻ്റ് എൻ.കെ ബബിത, എസ്പിസി സിപിഒ കെ ഷറഫുദ്ദീൻ, എസിപിഒ അഞ്ജന സുരേന്ദ്രൻ, എസ്പിസി യൂണിറ്റ് പ്രസിഡൻ്റ് എം.പി റഷീദ്, വിദ്യാർത്ഥികളായ കെ.പി ആയിഷ മിൻഹ, നദാനിയ ഷാജി, അലിഫ് സാഹിദ്, കെ ശ്രേയ, ഒ.പി വേദിക തുടങ്ങിയവർ സന്നിഹിതരായിരുന്നു.
Related Posts
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായിമാറുമെന്ന്
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായി മാറുമെന്നു കാലാവസ്ഥാ മുന്നറിയിപ്പ്. ഡിസംബർ
November 30, 2020
എംകെ രാഘവൻ എം പി യ്ക്ക് കോവിഡ്
എം കെ രാഘവൻ എം പി ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഫേസ്ബുക്കിലൂടെ അദ്ദേഹം തന്നെയാണ്
November 30, 2020
എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. വലിയ
November 30, 2020
ഒ രാജഗോപാലിനെ കമന്റ് ബോക്സിൽ ട്രോളി സന്ദീപാനന്ദഗിരി;
ഒ രാജഗോപാലിനെ ട്രോളി സന്ദീപാനന്ദഗിരി.സംസ്ഥാന സര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കൊണ്ടുവന്ന പ്രമേയത്തെ നിയമസഭയില്‍ എതിർക്കാതിരുന്ന
December 31, 2020
കോവിഡ് വാക്സിൻ വിതരണത്തിനായി കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം സംസ്ഥാനം
കേരളത്തിൽ കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം കൊവിഡ് വാക്സിൻ സംഭരത്തിനുള്ള എല്ലാം സജ്ജം.വിതരണ ശൃഖംലകൾ അടക്കം
December 31, 2020
