കെപിസിസി ഭാരവാഹി അന്തിമ പട്ടികയില്‍ ഇന്ന് പ്രഖ്യാപനമുണ്ടായേക്കും.കെപിസിസി ഭാരവാഹി പട്ടിക കൈമാറിയിട്ടുണ്ട് . കെപിസിസി ഭാരവാഹികളുടെ 51 അംഗ പട്ടികയാണ് ഹൈക്കമാൻഡിന് കൈമാറിയത്. വൈസ് പ്രസിഡന്റുമാർ, ജനറൽ സെക്രട്ടറിമാർ, എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവരുടെ പട്ടികയാണ് നൽകിയത്. കെപിസിസി സെക്രട്ടറിമാരുടെ ലിസ്റ്റ് പിന്നീട് കൈമാറും
അഞ്ചു വര്‍ഷത്തില്‍ കൂടുതല്‍ ഭാരവാഹിത്വം വഹിച്ചിട്ടുണ്ടെങ്കില്‍ പുനസംഘടനയില്‍ ഉള്‍പ്പെടുത്തേണ്ടതില്ലെന്ന പുതിയ തീരുമാന പ്രകാരം മുന്‍ ഡിസിസി അധ്യക്ഷന്മാര്ക്ക് കെപിസിയില്‍ ഭാരവാഹിത്വമുണ്ടാകില്ല. അതേസമയം, പത്മജ വേണുഗോപാലിന് മാത്രം അഞ്ചു വര്‍ഷത്തെ നിബന്ധനയില്‍ ഇളവ് ലഭിക്കും.മുന്‍ ഡിസിസി പ്രസിഡന്റുമാരായ യു രാജീവന്, എംപി വിന്‍സെന്റ് എന്നിവരെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനെ ചൊല്ലിയാണ് അവസാനഘട്ടത്തില്‍ തര്‍ക്കം നിലനിന്നത്. ഇവര്‍ക്ക് വേണ്ടി മാത്രം ഇളവ് നല്കാന് കഴിയില്ലെന്ന് ഗ്രൂപ്പ് നേതാക്കള്‍ നിലപാട് സ്വീകരിച്ചു. ഇതേത്തുടര്‍ന്ന് മുന്‍ ഡിസിസി അധ്യക്ഷന്മാരെ ഒഴിവാക്കിയാണ് പട്ടിക ഹൈക്കമാന്‍ഡിന് കൈമാറിയത്.
