തമിഴ്‌നാട്ടിലെ തദ്ദേശ തെരഞ്ഞെടുപ്പിൽ വൻ വിജയം കൈവരിച്ച് ഭരണകക്ഷിയായ ഡിഎംകെയും സഖ്യകക്ഷികളും. പുതുതായി രൂപീകരിച്ച ഒന്‍പത് ജില്ലകളിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.ഏതാണ്ട് 70 ശതമാനം ത്തിലധികം വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോഴാണ് ഭരണകക്ഷിയുടെ വന്‍ വിജയം പ്രഖ്യാപിക്കപ്പെട്ടത്.
2021ലെ നിയമസഭ തെരഞ്ഞെടുപ്പ് ഫലത്തിൻ്റെ സമാന മുന്നേറ്റമാണ് ഡിഎംകെ തദ്ദശ തെരഞ്ഞെടുപ്പിലും നടത്തിയത്.
ഉപതെരഞ്ഞെടുപ്പ് നടന്ന് 27 വാര്‍ഡുകളിലും ഭരണമുന്നണി ജയിച്ചു. 140 ജില്ലാ പഞ്ചായത്തു സീറ്റുകളില്‍ 88ലും ഡിഎംകെ ജയിച്ചു. നാല് സിറ്റുകളില്‍ കോണ്‍ഗ്രസ് ജയിച്ചു. എഐഎഡിഎംകെ നാല് സീറ്റില്‍ ഒതുങ്ങി.

1381 പഞ്ചായത്ത് വാര്‍ഡുകളില്‍ 300എണ്ണത്തില്‍ ഡിഎംകെ ജയിച്ചു. 11വാര്‍ഡുകളില്‍ കോണ്‍ഗ്രസ് ജയിച്ചു. എഐഎഡിഎംകെ 50സീറ്റുകളില്‍ ജയിച്ചു. എഐഎഡിഎംകെയ്‌ക്കൊപ്പം 2021ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ സഖ്യമായി മത്സരിച്ച പിഎംകെ ഇത്തവണ ഒറ്റയ്ക്കാണ് മത്സരിച്ചത്.ഇവര്‍ 13സീറ്റ് നേടി. ഒന്‍പത് ജില്ലകളിലായി 74 തെരഞ്ഞെടുപ്പ് കേന്ദ്രങ്ങളിലാണ് ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടന്നത്. കാഞ്ചീപുരം, ചെങ്കല്‍പ്പേട്ട, തെങ്കാശി. വെല്ലൂര്‍, റാണിപെട്ട്, തിരപ്പട്ടൂര്‍, തിരുനെല്‍വേലി, വില്ലാപുരം, കല്ലക്കുറിച്ചി എന്നിവയാണ് ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടന്ന ജില്ലകള്‍.

Leave a Reply

Your email address will not be published. Required fields are marked *