കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ശശി തരൂരിന് വോട്ടു ചെയ്യാന്‍ ആഹ്വാനം ചെയ്തുകൊണ്ട് സംസ്ഥാന കോണ്‍ഗ്രസ് ആസ്ഥാനത്ത് ഫ്ലക്സ് ബോര്‍ഡ്.’നാളെയെ കുറിച്ച് ചിന്തിക്കൂ, തരൂരിനെ കുറിച്ച് ചിന്തിക്കൂ, തരൂരിന് വോട്ട് ചെയ്യൂ’ എന്നാണ് കെപിസിസി ആസ്ഥാനത്ത് സ്ഥാപിച്ച ഫ്ലക്സ് ബോർഡിലുള്ളത്.ശശി തരൂരിനായി കോട്ടയം ഇരാറ്റുപേട്ടയിലും ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട് ‘ശശി തരൂർ നയിക്കട്ടെ കോൺഗ്രസ് ജയിക്കട്ടെ’ എന്നാണ് ബോർഡിലെ വാചകങ്ങൾ.
രമേശ് ചെന്നിത്തല അടക്കം കേരളത്തിൽ നിന്നുള്ള മുതിർന്ന നേതാക്കൾ, മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. ഇതിനിടെയാണ് തരൂരിന് വോട്ടു ചെയ്യണമെന്ന് ആഹ്വാനം ചെയ്തുകൊണ്ടുള്ള ബോർഡ് കെപിസിസി ആസ്ഥാനത്ത് പ്രത്യക്ഷപ്പെട്ടത്.ഇനി നാല് ദിവസം കൂടി മാത്രമാണ് തിരഞ്ഞെടുപ്പിനുള്ളത് , പരമാവധി സംസ്ഥാനങ്ങളിലെത്തി വോട്ടുറപ്പിക്കാനുള്ള ശ്രമത്തിലാണ് ഖാര്‍ഗെയും തരൂരും. ഡൽഹി പിസിസി ഓഫീസില്‍ രാവിലെ പതിനൊന്ന് മണിക്ക് വോട്ട് നേടി തരൂരെത്തും.

Leave a Reply

Your email address will not be published. Required fields are marked *