തലശ്ശേരിയില്‍ അമ്മയെയും മകളെയും വീട്ടില്‍ കയറി വെട്ടിപ്പരിക്കേല്‍പ്പിച്ച പ്രതി പിടിയില്‍.കണ്ണൂർ ചെറുകല്ലായി സ്വദേശി ജിനീഷാണ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്. തലശേരി ഉസംമൊട്ട സ്വദേശി ഇന്ദുലേഖയേയും മകള്‍ പൂജയേയുമാണ് ജിനേഷ് വീട്ടില്‍ കയറി വെട്ടിയത്. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനാണ് യുവാവ് ഇരുവരേയും വെട്ടിപ്പരിക്കേൽപ്പിച്ചത്. ഇന്നലെ രാത്രി എഴരയോടെയായിരുന്നു സംഭവം. മകള്‍ക്കെതിരായ ആക്രമണം തടയാനായി ഇന്ദുലേഖ ഇടയില്‍ കയറിയപ്പോഴാണ് ഇവര്‍ക്കും വെട്ടേറ്റത്.ബുധനാഴ്ച രാത്രി ഏഴരയോടെ വീട്ടിലെത്തിയ പ്രതി വായപൊത്തി കഴുത്തറുക്കാൻ ശ്രമിച്ചു. മകള്‍ പൂജയെ വെട്ടിയതിനുശേഷം തടയാനെത്തിയ ഇന്ദുലേഖയെ വെട്ടുകയായിരുന്നു. മൽപിടിത്തത്തിനിടെയാണ് വെട്ടേറ്റതെന്ന് ഇന്ദുലേഖ പറഞ്ഞു. ചികിൽസയിൽ കഴിയുന്ന അമ്മയുടേയും മകളുടേയും ആരോഗ്യനില തൃപ്തികരമാണ്.

Leave a Reply

Your email address will not be published. Required fields are marked *