കോഴിക്കോട്: ഐ എന്‍ എല്‍ കോഴിക്കോട് ജില്ലാതല രാഷ്ട്രീയ ശില്‍പ ശാലക്ക് തുടക്കമായി. ജില്ലാ പ്രസിഡന്റ് ശോഭ അബൂബക്കര്‍ ഹാജി പതാക ഉയര്‍ത്തി. ലീഡര്‍ ( നേതാവ്) എന്ന വിഷയത്തില്‍ സങ്കടിപ്പിച്ച ശില്പശാല സഖാവ് പി മോഹനന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു . മുസ്ലിം ലീഗ് എസ്ഡിപിഐ ജമാത്തു അച്ചുതണ്ട് കേരളത്തില്‍ വിലപ്പോവില്ലെന്നും ഇടതുപക്ഷം ശക്തമായി നേരിടുമെന്നും പറഞ്ഞു. ഐ എന്‍ എല്‍ നു അതില്‍ മുഖ്യ പങ്കു വഹിക്കാനുണ്ടെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

സംസ്ഥാന പ്രസിഡന്റ് അഹമദ് ദേവര്‍കോവില്‍ എം എല്‍ എ മുഖ്യപ്രഭാഷണം നടത്തി. പുതിയ രാഷ്ട്രീയ സംഭവ വികാസങ്ങള്‍ വിലയിരുത്തിയ അദ്ദേഹം ഇടതുപക്ഷതിന് മാത്രമേ മതേതര ഇന്ത്യയെ കെട്ടിപ്പടുക്കാന്‍ കഴിയുകയുള്ളൂ എന്നും മറ്റു കോടാലികളെ തിരിച്ചറിയണമെന്നും അദ്ദേഹം അണികള്‍ക്ക് നിര്‍ദേശം നല്‍കി.
ശോഭ അബൂബക്കര്‍ ഹാജി അധ്യക്ഷത വഹിച്ച യോഗത്തില്‍ എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ മുക്കം മുഹമ്മദ് സിപിഐ കൗണ്‍സിലര്‍ നാസര്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍ സെക്രട്രിയറ്റ് മെമ്പര്‍മാരായ എപി മുസ്തഫ സമദ് നരിപ്പറ്റ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ജില്ല ജനറല്‍ സെക്രട്ടറി ഒപി അബ്ദുറഹ്‌മാന്‍ സ്വാഗതവും പിഎന്‍കെ അബ്ദുള്ള നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *