പേരൂർ കട ദത്ത് വിവാദം വാർത്തയാകുന്നതിന് മുൻപ് തന്നെ മുഖ്യമന്ത്രി ഇക്കാര്യം അറിഞ്ഞിരുന്നതായി വ്യക്തമാക്കുന്ന സിപിഎം കേന്ദ്ര കമ്മറ്റി അംഗം പികെ ശ്രീമതിയുടെ ശബ്ദരേഖ പുറത്ത്. ഇക്കാര്യം പികെ ശ്രീമതി അനുപമയോട് പറയുന്ന ശബ്ദരേഖയാണ് പുറത്തു വന്നിരിക്കുന്നത്. പി കെ ശ്രീമതിയും അനുപമയും തമ്മിലെ സംഭാഷണമാണ് പുറത്തു വന്നത്.അച്ഛനും അമ്മയും തീരുമാനിക്കട്ടെ എന്ന് മുഖ്യമന്ത്രി പറഞ്ഞു എന്ന് ശബ്ദ രേഖയില്‍ ശ്രീമതി പറയുന്നുണ്ട്. വിഷയത്തില്‍ നമുക്ക് റോൾ ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു എന്നും ശ്രീമതി അനുപമയോട് പറഞ്ഞിരുന്നു.

വിഷയവുമായി ബദ്ധപ്പെട്ട് കോടിയേരി ബാലകൃഷ്ണന്‍ ഉള്‍പ്പെടെയുള്ള പ്രധാന നേതാക്കളോടെല്ലാം വിഷയം സംസാരിച്ചുന്നതായി പികെ ശ്രീമതി അനുപമയോട് പറയുന്നു.സെപ്തംബര്‍ മാസത്തില്‍ അനുപമയും പികെ ശ്രീമതിയും തമ്മില്‍ നടത്തിയ ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖയാണ് ഇത്.

കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കിയിട്ടും നടപടി ഇല്ലാതെ വന്നതോടെയാണ് അനുപമ പികെ ശ്രീമതിയുടെ സഹായം തേടിയത്.

Leave a Reply

Your email address will not be published. Required fields are marked *