കലാമണ്ഡലം ചാന്‍സലര്‍ സ്ഥാനത്തു നിന്ന് മാറ്റിയ വിവരം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്ന് ഗവർണർ വര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.തീരുമാനം സര്‍ക്കാരിന്റെ സ്വാതന്ത്ര്യമാണെന്നും അത് നിയമപരമാണോ എന്നതിൽ പ്രതികരിക്കാനില്ലെന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.സംസ്ഥാനത്തെ 14 സര്‍വകലാശാലകളുടെയും ചാന്‍സലര്‍ പദവിയില്‍ നിന്നും ഗവര്‍ണറെ ഒഴിവാക്കാന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ മന്ത്രിസഭ കഴിഞ്ഞദിവസം തീരുമാനിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കലാമണ്ഡലം ചാന്‍സലര്‍ പദവിയില്‍നിന്ന് ഗവര്‍ണറെ മാറ്റി സാംസ്‌കാരിക വകുപ്പ് ഉത്തരവിറക്കിയത്. 14 സർവകലാശാലകളുടെയും ചാൻസലർ സ്ഥാനത്തുനിന്നു ഗവർണറെ നീക്കുന്നതിനുള്ള ഓർഡിനൻസ് രാഷ്ട്രപതിക്ക് അയയ്ക്കുമെന്ന് ആരിഫ് മുഹമ്മദ് ഖാൻ സൂചിപ്പിച്ചു. സര്‍ക്കാര്‍, തന്നെയാണ് ലക്ഷ്യമിടുന്നതെങ്കിൽ വിധികർത്താവാകാനില്ലെന്ന് ഗവര്‍ണര്‍ പറഞ്ഞു. ചാൻസലർ സ്ഥാനത്തുനിന്നു ഗവർണറെ നീക്കുന്നതിനുള്ള ഓർഡിനൻസ് സർക്കാർ ഇന്നലെ രാജ്ഭവന് കൈമാറിയിരുന്നു. ഇന്നലെ ഗവർണർ കൊച്ചിയിലേക്കു തിരിച്ചതിനു പിന്നാലെ രാവിലെ 11നാണ് ഓർഡിനൻസ് രാജ്ഭവനിലെത്തിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *