കോഴിക്കോട് കുറ്റിക്കാട്ടൂരിൽ നിന്ന് കാണാതായ സ്ത്രീയെ കൊന്ന് കൊക്കയിൽ തള്ളിയതായി പുരുഷ സുഹൃത്തിന്റെ മൊഴി. കുറ്റിക്കാട്ടൂർ സ്വദേശി സൈനബയെ കൊന്ന് കൊക്കയിൽ തള്ളിയെന്നാണ് മലപ്പുറം സ്വദേശിയായ പുരുഷ സുഹൃത്ത് കസബ സ്റ്റേഷനിൽ മൊഴി നൽകിയിരിക്കുന്നത്. ഈ മാസം ഏഴിനാണ് സൈനബയെ കാണാതായത്.എട്ടാം തിയ്യതി ബന്ധുക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു . മിസ്സിങ് കേസിൽ അന്വേഷണം പോലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് മൊബൈൽ ഫോൺ രേഖകൾ കേസിൽ വഴിത്തിരിവായത്. സൈബർ സെല്ലിന്റെ സഹായത്തോടെ മൊബൈൽ രേഖകൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ സംശയം തോന്നിയ മലപ്പുറം സ്വദേശിയെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോളാണ് സ്വർണത്തിന് വേണ്ടി സൈനബ കൂട്ടിക്കൊണ്ടു പോയി കാറിൽ വെച്ച് കഴുത്ത് ഞെരിച്ച് കൊന്നു എന്ന് മൊഴി നൽകിയത്. മൃതദഹേം നാടുകാണി ചുരത്തിൽ നിന്ന് താഴേക്കിട്ടു എന്നും 54കാരനായ സുഹൃത്ത് മൊഴി നൽകി. ഇതിനെ തുടർന്ന് കസബ പോലീസ് മൃതദേഹം കണ്ടെത്താനായി നിലമ്പൂർ ​ഗൂഡല്ലൂർ മേഖലയിൽ തെരച്ചിൽ തുടങ്ങി. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കൊലപാതകത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *