കൊൽക്കത്തയിലെ യുവഡോക്ടറുടെ കൊലപാതകത്തിൽ ഉന്നത പോലീസ് ഉദ്യോ​ഗസ്ഥർ ​ഗൂഢാലോചന നടത്തിയാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന പ്രതിയുടെ വെളിപ്പെടുത്തലിൽ പശ്ചിമബം​ഗാൾ ​ഗവർണർ സിവി ആനന്ദബോസ് മുഖ്യമന്ത്രി മമത ബാനർജിയോട് അടിയന്തര റിപ്പോർട്ട് തേടി. മുൻ കൊൽക്കത്ത കമ്മീഷണർ വിനീത് ​ഗോയൽ ​ഗൂഢാലോചന നടത്തി തന്നെ കേസിൽ കുടുക്കി അറസ്റ്റ് ചെയ്തെന്നും മറ്റ് ഉന്നത ഉദ്യോ​ഗസ്ഥർക്കും ഇതിൽ പങ്കുണ്ടെന്നുമാണ് പ്രതി സഞ്ജയ് റോയ് ഇന്നലെ കോടതിയിൽ ഹാജരാക്കവേ മാധ്യമങ്ങളോട് പറഞ്ഞത്. കേസന്വേഷണം പുരോ​ഗമിക്കുന്നതിനിടെ കമ്മീഷണർ സ്ഥാനത്തുനിന്നും വിനീത് ​ഗോയലിനെ മാറ്റിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *