വയനാട് ലോക്സഭാ മണ്ഡലത്തിലെ പോളിംഗ് പുരോഗമിക്കുന്നതിനിടയിൽ മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ പരിക്കേറ്റ മുബീനയും വോട്ട് ചെയ്യാനെത്തി. ബന്ധുക്കൾക്കൊപ്പമാണ് മുബീന വോട്ട് ചെയ്യാനെത്തിയത്. പരിക്കേറ്റ മുബീന വാക്കിംഗ് സ്റ്റിക്ക് ഉപയോഗിച്ചാണ് ബൂത്തിലേക്കെത്തിയത്. നാട്ടുകാരെ കാണാനും വോട്ടു ചെയ്യാനും വേണ്ടിയാണ് വോട്ട് ചെയ്യാനെത്തിയതെന്ന് പറഞ്ഞ മുബീന അതിവൈകാരികമായാണ് മാധ്യമങ്ങൾക്ക് മുന്നിൽ‌ പ്രത്യക്ഷപ്പെട്ടത്.അതേസമയം, സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വയനാട് ലോക്സഭാ മണ്ഡലത്തിൽ പോളിംഗ് മന്ദഗതിയിലെന്ന് റിപ്പോർട്ട്. ഉച്ചതിരിഞ്ഞ് മൂന്നു മണി കഴിയുമ്പോൾ പോളിംഗ് 50 ശതമാനം പിന്നിട്ടുവെന്നാണ് കണക്ക്. തിരുവമ്പാടിയിലും ഏറനാട്ടിലുമാണ് പോളിംഗ് കൂടുതൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് ബൂത്തിൽ എത്താൻ പ്രത്യേക ക്രമീകരണങ്ങൾ ജില്ല ഭരണകൂടം ഏർപ്പെടുത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *