സംസ്ഥാനത്ത് പിജി ഡോക്ടർമാർക്ക് പുറമെ ഹൗസ് സര്‍ജന്മാരും സമരത്തിനിറങ്ങിയതോടെ ആശുപത്രികളുടെ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റി.നാല് ദിവസമായി തുടരുന്ന സമരത്തെ പി ജി ഡോക്ടർമാരുടെ സമരത്തെ തുടർന്ന് മെഡിക്കൽ കോളേജുകളുടെ പ്രവർത്തനത്തെ ആകെ തകരാറിലാണ് മെഡിക്കൽ കോളേജുകളിലെ ഓ.പികളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. പലയിടങ്ങളിലും രോഗികളെ തിരിച്ചയക്കുകയാണ്. ശസ്ത്രക്രിയകൾ ഉൾപ്പെടെ മാറ്റിവെച്ചിട്ടുണ്ട്.

അതേസമയം, 24 മണിക്കൂർ പണിമുടക്ക് പ്രഖ്യാപിച്ച ഹൗസ് സർജൻമാരെ മാത്രം ചര്‍ച്ചയ്ക്ക് വിളിച്ചിരിക്കുകയാണ് സര്‍ക്കാര്‍. പി.ജി. ഡോക്ടര്‍മാരുമായി ചര്‍ച്ചയില്ലെന്ന മുന്‍നിലപാടില്‍ നിന്ന് ആരോഗ്യവകുപ്പ് പിന്നാക്കം പോയിട്ടില്ല. രാവിലെ എട്ടുമുതല്‍ 24 മണിക്കൂര്‍ നേരത്തേക്കാണ് ഹൗസ് സര്‍ജന്മാര്‍ സമരം പ്രഖ്യാപിച്ചത് . അടിയന്തര, കോവിഡ് ഡ്യൂട്ടികൾ ഒഴികെ മറ്റെല്ലാ ഡ്യൂട്ടികളും ബഹിഷ്കകരിച്ചാണ് ഹൗസ് സർജന്മാർ പണിമുടക്കുന്നത്. സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി പിജി ഡോക്ടർമാർ ഇന്ന് സെക്രട്ടറിയേറ്റിലേക്ക് മാർച്ചും പ്രഖ്യാപിച്ചിട്ടുണ്ട്.

ഹൗസ് സർജന്മാരുടെ 24 പണിമുടക്കിനു പുറമെ പിജി അധ്യാപകരായ ഡോക്ടർമാരും ഇന്ന് മൂന്ന് മണിക്കൂർ ഡ്യൂട്ടി ബഹിഷ്‌കരണം പ്രഖ്യാപിച്ചിട്ടുണ്ട്.

പി.ജി. ഡോക്ടര്‍മാര്‍ സമരം തുടങ്ങിയിട്ട് നാല് ദിവസമായി. കൂടുതല്‍ ഡോക്ടര്‍മാരെ നിയമിച്ച് ജോലിഭാരം കുറയ്ക്കുക, സ്‌റ്റൈപന്‍ഡ് പരിഷ്‌കരണം തുടങ്ങി നിരവധി ആവശ്യങ്ങളുന്നയിച്ചാണ് സമരം. എന്നാല്‍ ആവശ്യങ്ങള്‍ അംഗീകരിച്ചതാണെന്നും, ചര്‍ച്ചയ്ക്കില്ലെന്നുമാണ് സര്‍ക്കാര്‍ നിലപാട്.

Leave a Reply

Your email address will not be published. Required fields are marked *